bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Kings 4
2 Kings 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 5 →
1
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന് യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന് എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
2
എലീശാ അവളോട്: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവള് പറഞ്ഞു.
3
അതിന് അവന്: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുത്.
4
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകര്‍ന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു.
5
അവള് അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവര്‍ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവള് പകരുകയും ചെയ്തു.
6
പാത്രങ്ങള്‍ നിറഞ്ഞശേഷം അവള് തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന് അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.
7
അവള് ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.
8
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവള് അവനെ ഭക്ഷണത്തിനു വരേണം എന്നു നിര്‍ബന്ധിച്ചു. പിന്നത്തേതിൽ അവന് ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.
9
അവള് തന്റെ ഭര്‍ത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാള് വിശുദ്ധനായൊരു ദൈവപുരുഷന് എന്നു ഞാന്‍ കാണുന്നു.
10
നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവന് നമ്മുടെ അടുക്കൽ വരുമ്പോള്‍ അവന് അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.
11
പിന്നെ ഒരു ദിവസം അവന് അവിടെ വരുവാന്‍ ഇടയായി; അവന് ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
12
അവന് തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന് അവളെ വിളിച്ചു.
13
അവള് അവന്റെ മുമ്പിൽ വന്നുനിന്നു. അവന് അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവള്: ഞാന്‍ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
14
എന്നാൽ അവള്‍ക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവന് ചോദിച്ചതിനു ഗേഹസി: അവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
15
അവളെ വിളിക്ക എന്ന് അവന് പറഞ്ഞു. അവന് അവളെ വിളിച്ചപ്പോള്‍ അവള് വാതിൽക്കൽ വന്നുനിന്നു.
16
അപ്പോള്‍ അവന്: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവള്: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
17
ആ സ്ത്രീ ഗര്‍ഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.
18
ബാലന് വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന് കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
19
അവന് അപ്പനോട്: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന് ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു.
20
അവന് അവനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവന് ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
21
അപ്പോള്‍ അവള് കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി.
22
പിന്നെ അവള് തന്റെ ഭര്‍ത്താവിനെ വിളിച്ചു: ഞാന്‍ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
23
അതിന് അവന്: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവള് പറഞ്ഞു.
24
അങ്ങനെ അവള് കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിര്‍ത്തരുത് എന്നു പറഞ്ഞു.
25
അവള് ചെന്നു കര്‍മ്മേൽപര്‍വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷന് അവളെ ദൂരത്തു കണ്ടപ്പോള്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു.
26
നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവള് പറഞ്ഞു.
27
അവള് പര്‍വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോള്‍ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തു ചെന്നാറെ ദൈവപുരുഷന്: അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു.
28
ഞാന്‍ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്ന് അവള് പറഞ്ഞു.
29
ഉടനെ അവന് ഗേഹസിയോട്: നീ അര കെട്ടി എന്റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.
30
എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന് എഴുന്നേറ്റ് അവളോടുകൂടെ പോയി.
31
ഗേഹസി അവര്‍ക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവന് അവനെ എതിരേല്പാന് മടങ്ങിവന്നു: ബാലന് ഉണര്‍ന്നില്ല എന്ന് അറിയിച്ചു.
32
എലീശാ വീട്ടിൽ വന്നപ്പോള്‍ തന്റെ കട്ടിലിന്മേൽ ബാലന് മരിച്ചുകിടക്കുന്നതു കണ്ടു.
33
താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവന് വാതിൽ അടച്ചു യഹോവയോടു പ്രാര്‍ഥിച്ചു.
34
പിന്നെ അവന് കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള്‍ അവന്റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്റെമേൽ കവിണ്ണുകിടന്നപ്പോള്‍ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു.
35
അവന് ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന് ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
36
അവന് ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന് അവളെ വിളിച്ചു. അവള് അവന്റെ അടുക്കൽ വന്നപ്പോള്‍ അവന്: നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
37
അവള് അകത്തുചെന്ന് അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തു കൊണ്ടുപോയി.
38
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പിൽ ഇരിക്കുമ്പോള്‍ അവന് തന്റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാര്‍ക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
39
ഒരുത്തന് ചീര പറിപ്പാന് വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40
അവര്‍ അത് ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.
41
അവര്‍ക്കു കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്ന് അവന് പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകള്‍ക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
42
അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാള്‍ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാന് കൊടുക്ക എന്ന് അവന് കല്പിച്ചു.
43
അതിന് അവന്റെ ബാല്യക്കാരന്‍: ഞാന്‍ ഇതു നൂറു പേര്‍ക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന് പിന്നെയും: ജനത്തിന് അതു തിന്മാന് കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
44
അങ്ങനെ അവന് അവര്‍ക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25