bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Kings 18
2 Kings 18
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 19 →
1
യിസ്രായേൽരാജാവായ ഏലായുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകന് ഹിസ്കീയാവ് രാജാവായി.
2
അവന് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന് യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. അവന്റെ അമ്മയ്ക്ക് അബി എന്നു പേര്; അവള് സെഖര്യാവിന്റെ മകള്‍ ആയിരുന്നു.
3
അവന് തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.
4
അവന് പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്ത് അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കള്‍ അതിനു ധൂപം കാട്ടിവന്നു;
5
അതിനു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു. അവന് യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവനു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
6
അവന് യഹോവയോടു ചേര്‍ന്നിരുന്ന് അവനെ വിട്ടുപിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചു നടന്നു.
7
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന് ചെന്നേടത്തൊക്കെയും കൃതാര്ഥനായ് വന്നു; അവന് അശ്ശൂര്‍രാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു.
8
അവന് ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9
യിസ്രായേൽരാജാവായ ഏലായുടെ മകന് ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂര്‍രാജാവായ ശല്മനേസെര് ശമര്യയുടെ നേരേ പുറപ്പെട്ടുവന്ന് അതിനെ നിരോധിച്ചു.
10
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽതന്നെ, ശമര്യ പിടിക്കപ്പെട്ടു.
11
അശ്ശൂര്‍രാജാവ് യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
12
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാൽതന്നെ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.
14
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂര്‍രാജാവിന്റെ അടുക്കൽ ആളയച്ചു: ഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവ് യെഹൂദാരാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പത് താലന്ത് പൊന്നും പിഴ കല്പിച്ചു.
15
ഹിസ്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
16
ആ കാലത്ത് യെഹൂദാരാജാവായ ഹിസ്കീയാവ് യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടിളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്ത് അശ്ശൂര്രാജാവിന് കൊടുത്തയച്ചു.
17
എങ്കിലും അശ്ശൂര്‍രാജാവ് തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരേ അയച്ചു; അവര്‍ പുറപ്പെട്ട് യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
18
അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്ക്കീയാവിന്റെ മകന് എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന് യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.
19
റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടത്: മഹാരാജാവായ അശ്ശൂര്‍രാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?
20
യുദ്ധത്തിന് വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറുംവാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?
21
ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അതിന്മേൽ ഒരുത്തന് ഊന്നിയാൽ അത് അവന്റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന് തന്നിൽ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നെയാകുന്നു.
22
അല്ല, നിങ്ങള്‍ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിന്‍ എന്നു കല്പിച്ചത്.
23
ആകട്ടെ എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍ കഴിയുമെങ്കിൽ ഞാന്‍ നിനക്കു രണ്ടായിരം കുതിരയെ തരാം.
24
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.
25
ഞാന്‍ ഇപ്പോള്‍ ഈ സ്ഥലം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
26
അപ്പോള്‍ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്ക് അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
27
റബ്-ശാക്കേ അവരോട്: നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്റെ യജമാനന് എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാന് മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.
28
അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്ക് കേള്‍പ്പിന്‍.
29
രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാന്‍ അവനു കഴികയില്ല.
30
യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.
31
ഹിസ്കീയാവിന് നിങ്ങള്‍ ചെവികൊടുക്കരുത്; അശ്ശൂര്‍രാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍ എന്നോടു സന്ധി ചെയ്ത് എന്റെ അടുക്കൽ പുറത്തുവരുവിന്‍; നിങ്ങള്‍ ഓരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍.
32
പിന്നെ ഞാന്‍ വന്നു നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങള്‍ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്.
33
ജാതികളുടെ ദേവന്മാര് ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍രാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
34
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര് എവിടെ? സെഫര്‍വ്വയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാര് എവിടെ? ശമര്യയെ അവര്‍ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
35
യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തന് തന്റെ ദേശത്തെ എന്റെ കൈയിൽനിന്നു വിടുവിച്ചുവോ?
36
എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.
37
ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25