bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Amos 1
Amos 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 2 →
1
തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിനു രണ്ടു സംവത്സരം മുമ്പേ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍.
2
അവന് പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗര്‍ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങള്‍ ദുഃഖിക്കും; കര്മ്മേലിന്റെ കൊടുമുടി വാടിപ്പോകും.
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
4
ഞാന്‍ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അതു ബെന്‍ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
5
ഞാന്‍ ദമ്മേശെക്കിന്റെ ഓടാമ്പൽ തകര്‍ത്ത്, ആവെന് താഴ്വരയിൽനിന്നു നിവാസിയെയും ഏദെന്‍ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര്‍ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന് ഏല്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
7
ഞാന്‍ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
8
ഞാന്‍ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരേ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
9
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഓര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
10
ഞാന്‍ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചു കളയും.
11
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവന് തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടര്ന്ന്, തന്റെ കോപം സദാകാലം കടിച്ചുകീറുവാന്‍ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വച്ചുകൊള്കയും ചെയ്തിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
12
ഞാന്‍ തേമാനിൽ ഒരു തീ അയയ്ക്കും; അതു ബൊസ്രായിലെ അരമനകളെ ദഹിപ്പിച്ചുകളയും.
13
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവര്‍ തങ്ങളുടെ അതിര് വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്ന്നുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
14
ഞാന്‍ രബ്ബായുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
15
അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെതന്നെ എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 2 →
All chapters:
1
2
3
4
5
6
7
8
9