bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Amos 7
Amos 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 8 →
1
യഹോവയായ കര്‍ത്താവ് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: പുല്ല് രണ്ടാമതു മുളച്ചുതുടങ്ങിയപ്പോള്‍ അവന് വിട്ടിലുകളെ നിര്‍മ്മിച്ചു; അതു രാജാവിന്റെ വക പുല്ല് അരിഞ്ഞശേഷം മുളച്ച രണ്ടാമത്തെ പുല്ല് ആയിരുന്നു.
2
എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീര്ന്നപ്പോള് ഞാന്‍: യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനില്ക്കും? അവന് ചെറിയവനല്ലോ എന്നു പറഞ്ഞു.
3
യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.
4
യഹോവയായ കര്‍ത്താവ് എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: യഹോവയായ കര്‍ത്താവ് തീയാൽ വ്യവഹരിപ്പാന് അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാന് ഭാവിച്ചു.
5
അപ്പോള്‍ ഞാന്‍: യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നു നില്ക്കും? അവന് ചെറിയവനല്ലോ എന്നു പറഞ്ഞു.
6
യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്തു.
7
അവന് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കര്‍ത്താവ് കൈയിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.
8
യഹോവ എന്നോട്: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന് ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. അതിനു കര്‍ത്താവ്: ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
9
യിസ്ഹാക്കിന്റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങള് ശൂന്യവുമായിത്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്ത്തുനില്ക്കും എന്ന് അരുളിച്ചെയ്തു.
10
എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്ക് ഒക്കെയും സഹിപ്പാന്‍ ദേശത്തിനു കഴിവില്ല.
11
യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.
12
എന്നാൽ ആമോസിനോട് അമസ്യാവ്: എടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊള്‍ക. ബേഥേലിലോ ഇനി പ്രവചിക്കരുത്;
13
അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
14
അതിന് ആമോസ് അമസ്യാവോട്: ഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
15
ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായയിസ്രായേലിനോടു പ്രവചിക്ക എന്നുയഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു.
16
ആകയാൽ നീ യഹോവയുടെ വചനം കേള്‍ക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ.
17
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 8 →
All chapters:
1
2
3
4
5
6
7
8
9