bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Amos 4
Amos 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 5 →
1
എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകര്‍ക്കുകയും തങ്ങളുടെ ഭര്ത്താക്കന്മാരോട്: കൊണ്ടുവരുവിന്‍; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപര്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍.
2
ഞാന്‍ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്‍ക്കു വരും എന്നു യഹോവയായ കര്‍ത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
3
അപ്പോള്‍ നിങ്ങള്‍ ഓരോരുത്തി നേരേ മുമ്പോട്ട് മതിൽ പിളര്‍പ്പുകളിൽക്കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.
4
ബേഥേലിൽ ചെന്ന് അതിക്രമം ചെയ്വിന്; ഗില്ഗാലിൽ ചെന്ന് അതിക്രമം വര്‍ധിപ്പിപ്പിന്‍; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിന്‍.
5
പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അര്‍പ്പിപ്പിന്‍; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ച് പ്രസിദ്ധമാക്കുവിന്‍; അങ്ങനെയല്ലോ, യിസ്രായേൽമക്കളേ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നത് എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
6
നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.
7
കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റേ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റേ കണ്ടം വരണ്ടുപോയി.
8
രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.
9
ഞാന്‍ നിങ്ങളെ വെണ്‍കതിര്‍കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന്‍ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.
10
മിസ്രയീമിൽ എന്നപോലെ ഞാന്‍ മഹാമാരി നിങ്ങളുടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാള്‍കൊണ്ടു കൊന്നു; നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന്‍ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.
11
ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.
12
അതുകൊണ്ട് യിസ്രായേലേ, ഞാന്‍ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന്‍ ഇതു നിന്നോടു ചെയ്വാന് പോകുന്നതുകൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാന് ഒരുങ്ങിക്കൊള്‍ക.
13
പര്‍വതങ്ങളെ നിര്‍മ്മിക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 5 →
All chapters:
1
2
3
4
5
6
7
8
9