bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Amos 3
Amos 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 4 →
1
യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാന്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്‍പ്പിന്‍!
2
ഭൂമിയിലെ സകല വംശങ്ങളിലുംവച്ച് ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദര്‍ശിക്കും.
3
രണ്ടു പേര് തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?
4
ഇരയില്ലാതിരിക്കുമ്പോള് സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് ഒച്ച പുറപ്പെടുവിക്കുമോ?
5
കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?
6
നഗരത്തിൽ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തിയിട്ടല്ലാതെ നഗരത്തിൽ അനര്‍ഥം ഭവിക്കുമോ?
7
യഹോവയായ കര്‍ത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാര്ക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
8
സിംഹം ഗര്‍ജിച്ചിരിക്കുന്നു; ആര് ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും?
9
ശമര്യാപര്‍വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്ന് അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍!
10
തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.
11
അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിനു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന് നിന്റെ ഉറപ്പ് നിങ്കൽനിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകള്‍ കൊള്ളയായിത്തീരും.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയന് രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കള്‍ വിടുവിക്കപ്പെടും.
13
നിങ്ങള്‍ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന്‍ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
14
ഞാന്‍ യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്‍ തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും.
15
ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള് നശിച്ചുപോകും; പല വീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 4 →
All chapters:
1
2
3
4
5
6
7
8
9