bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Amos 2
Amos 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 3 →
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന് എദോംരാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
2
ഞാന്‍ മോവാബിൽ ഒരു തീ അയയ്ക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആര്‍പ്പോടും കാഹളനാദത്തോടുംകൂടെ മരിക്കും.
3
ഞാന്‍ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ച്, അതിന്റെ സകല പ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.
4
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാര് പിന്തുടര്ന്നുപോന്ന അവരുടെ വ്യാജമൂര്ത്തികള് അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
5
ഞാന്‍ യെഹൂദായിൽ ഒരു തീ അയയ്ക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ട് ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
7
അവര്‍ എളിയവരുടെ തലയിൽ മണ്‍പൊടി കാണ്മാന് കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു; എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.
8
അവര്‍ ഏതു ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കയും ചെയ്യുന്നു.
9
ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവന് കരുവേലകങ്ങള്‍പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന്‍ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
10
ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽക്കൂടി നടത്തി.
11
ഞാന്‍ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാട്.
12
എന്നാൽ നിങ്ങള്‍ വ്രതസ്ഥന്മാര്‍ക്കു വീഞ്ഞു കുടിപ്പാന്‍ കൊടുക്കയും പ്രവാചകന്മാരോട്: പ്രവചിക്കരുത് എന്ന് കല്പിക്കയും ചെയ്തു.
13
കറ്റ കയറ്റിയ വണ്ടി അമര്‍ത്തുന്നതുപോലെ ഞാന്‍ നിങ്ങളെ നിങ്ങള്‍ ഇരിക്കുന്നിടത്ത് അമര്‍ത്തിക്കളയും.
14
അങ്ങനെ വേഗവാന്മാര്‍ക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരന് തന്റെ ജീവനെ രക്ഷിക്കയില്ല;
15
വില്ലാളി ഉറച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവന് തന്റെ ജീവനെ രക്ഷിക്കയുമില്ല.
16
വീരന്മാരിൽ ധൈര്യമേറിയവന് അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാട്.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 3 →
All chapters:
1
2
3
4
5
6
7
8
9