bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Deuteronomy 10
Deuteronomy 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 11 →
1
അക്കാലത്ത് യഹോവ എന്നോട്: നീ മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് എന്റെ അടുക്കൽ പര്‍വതത്തിൽ കയറിവരിക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.
2
നീ ഉടച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങള്‍ ഞാന്‍ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം എന്നു കല്പിച്ചു.
3
അങ്ങനെ ഞാന്‍ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് കൈയിൽ ആ പലകയുമായി പര്‍വതത്തിൽ കയറി.
4
മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പര്‍വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.
5
അനന്തരം ഞാന്‍ തിരിഞ്ഞ് പര്‍വതത്തിൽനിന്ന് ഇറങ്ങി ഞാന്‍ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.-
6
യിസ്രായേൽമക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവച്ച് അഹരോന് മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്റെ മകന് എലെയാസാര്‍ അവനു പകരം പുരോഹിതനായി.
7
അവിടെനിന്ന് അവര്‍ ഗുദ്ഗോദായ്ക്കും ഗുദ്ഗോദായിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യോത്-ബത്തായ്ക്കും യാത്രചെയ്തു.
8
അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേര്‍തിരിച്ചു.
9
അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്റെ അവകാശം.-
10
ഞാന്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന് യഹോവയ്ക്കു സമ്മതമായി.
11
പിന്നെ യഹോവ എന്നോട്: നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിനു മുന്നടക്ക; അവര്‍ക്കു കൊടുക്കുമെന്ന് ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
12
ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ സേവിക്കയും
13
ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നത് എന്ത്?
14
ഇതാ, സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
15
നിന്റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന് സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു.
16
ആകയാൽ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മം പരിച്ഛേദന ചെയ്വിന്; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.
17
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന് മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
18
അവന് അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു.
19
ആകയാൽ നിങ്ങള്‍ പരദേശിയെ സ്നേഹിപ്പിന്‍; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
20
നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
21
അവന് ആകുന്നു നിന്റെ പുകഴ്ച; അവന് ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തത് അവന്‍തന്നെ.
22
നിന്റെ പിതാക്കന്മാര് എഴുപതു ദേഹികളായി മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വര്‍ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34