bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Deuteronomy 3
Deuteronomy 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 4 →
1
അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍രാജാവായ ഓഗും അവന്റെ സര്‍വജനവും നമ്മുടെ നേരേ പുറപ്പെട്ട് എദ്രെയിൽവച്ചു പടയേറ്റു.
2
എന്നാറെ യഹോവ എന്നോട്: അവനെ ഭയപ്പെടരുത്; ഞാന്‍ അവനെയും അവന്റെ സര്‍വജനത്തെയും ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
3
അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍രാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കൈയിൽ ഏല്പിച്ചു; അവന് ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
4
അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്‍ഗ്ഗോബുദേശമൊക്കെയും നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു;
5
ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.
6
ഹെശ്ബോന്‍രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കി.
7
എന്നാൽ നാല്ക്കാലികളെയൊക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ട് എടുത്തു.
8
ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോര്‍ദ്ദാനക്കരെ അര്‍ന്നോന്‍താഴ്വര തുടങ്ങി ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള ദേശവും-
9
സീദോന്യര്‍ ഹെര്മ്മോനു സിര്യോന്‍ എന്നും അമോര്യരോ അതിന് സെനീര്‍ എന്നും പേര് പറയുന്നു-
10
സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുള്‍പ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന് മുഴുവനും നാം പിടിച്ചു.-
11
ബാശാന്‍രാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളൂ; ഇരുമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിനു പുരുഷന്റെ കൈക്ക് ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്.-
12
ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അര്ന്നോന്താഴ്വരയരികെയുള്ള അരോവേര്‍മുതൽ ഗിലെയാദു മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
13
ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാന് മുഴുവനും അര്‍ഗ്ഗോബുദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തു.- ബാശാനു മുഴുവനും മല്ലന്മാരുടെ ദേശം എന്നു പേര് പറയുന്നു.
14
മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്‍ഗ്ഗോബുദേശം മുഴുവനും പിടിച്ച് തന്റെ പേരിന്‍പ്രകാരം ബാശാന് ഹവോത്ത്-യായീര്‍ എന്നു പേര് ഇട്ടു; ഇന്നുവരെ ആ പേര്തന്നെ പറഞ്ഞുവരുന്നു.
15
മാഖീരിന് ഞാന്‍ ഗിലെയാദുദേശം കൊടുത്തു.
16
രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഗിലെയാദ്മുതൽ അര്‍ന്നോന്‍താഴ്വരയുടെ മധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും
17
കിന്നെരോത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗായുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബായിലെ കടൽവരെ അരാബായും യോര്‍ദ്ദാന്‍പ്രദേശവും ഞാന്‍ കൊടുത്തു.
18
അക്കാലത്ത് ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം.
19
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.
20
യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്ക്കും സ്വസ്ഥത നല്‍കുകയും യോര്‍ദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കു കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളംതന്നെ. പിന്നെ നിങ്ങള്‍ ഓരോരുത്തന് ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിനു മടങ്ങിപ്പോരേണം.
21
അക്കാലത്ത് ഞാന്‍ യോശുവയോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകല രാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.
22
നിങ്ങള്‍ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.
23
അക്കാലത്തു ഞാന്‍ യഹോവയോട് അപേക്ഷിച്ചു:
24
കര്‍ത്താവായ യഹോവേ, നിന്റെ മഹത്ത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകള്‍പോലെയും നിന്റെ വീര്യപ്രവൃത്തികള്‍പോലെയും ചെയ്വാന് കഴിയുന്ന ദൈവം സ്വര്‍ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ?
25
ഞാന്‍ കടന്നുചെന്ന് യോര്‍ദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
26
എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്;
27
പിസ്ഗായുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍ക;
28
ഈ യോര്ദ്ദാന് നീ കടക്കയില്ല; യോശുവയോടു കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന് നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന് അവര്‍ക്ക് അവകാശമായി പങ്കിട്ടുകൊടുക്കും എന്ന് അരുളിച്ചെയ്തു.
29
അങ്ങനെ നാം ബേത്ത് - പെയോരിനെതിരേ താഴ്വരയിൽ പാര്‍ത്തു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34