bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Deuteronomy 27
Deuteronomy 27
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 28 →
1
മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്.
2
നിങ്ങള്‍ യോര്ദ്ദാന് കടന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം:
3
നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.
4
ആകയാൽ നിങ്ങള്‍ യോര്ദ്ദാന് കടന്നിട്ട് ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാൽ പര്‍വതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.
5
അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്.
6
ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.
7
സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടെവച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
8
ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
9
മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായിത്തീര്‍ന്നിരിക്കുന്നു.
10
ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
11
അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:
12
നിങ്ങള്‍ യോര്ദ്ദാന് കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീം പര്‍വതത്തിൽ നില്ക്കേണ്ടുന്നവര്: ശിമെയോന്, ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബെന്യാമീന്.
13
ശപിപ്പാന് ഏബാൽപര്‍വതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്, ദാന്‍, നഫ്താലി.
14
അപ്പോള്‍ ലേവ്യര്‍ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
15
ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്ന് ഉത്തരം പറയേണം.
16
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
17
കൂട്ടുകാരന്റെ അതിര് നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
18
കുരുടനെ വഴി തെറ്റിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
19
പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
20
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
21
വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
22
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
23
അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
24
കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
25
കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
26
ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന് ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34