bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Deuteronomy 33
Deuteronomy 33
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 34 →
1
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്:
2
അവന് പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവര്‍ക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാന്പര്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലംകൈയിൽ ഉണ്ടായിരുന്നു.
3
അതേ, അവന് ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവര്‍ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങള്‍ പ്രാപിച്ചു.
4
യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5
ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോള്‍ അവന് യെശൂരൂനു രാജാവായിരുന്നു.
6
രൂബേന്‍ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാര് കുറയാതിരിക്കട്ടെ.
7
യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവന് പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവന് തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.
8
ലേവിയെക്കുറിച്ച് അവന് പറഞ്ഞത്: നിന്റെ തുമ്മീമും ഊറീമും നിന്‍ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്റെ പക്കൽതന്നെ.
9
അവന് അപ്പനെയും അമ്മയെയുംകുറിച്ച്: ഞാന്‍ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവന് ആദരിച്ചില്ല; സ്വന്തമക്കളെന്നോര്ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊള്‍കയും ചെയ്തു.
10
അവര്‍ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സര്വാംഗഹോമവും അര്‍പ്പിക്കും.
11
യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തു കളയേണമേ.
12
ബെന്യാമീനെക്കുറിച്ച് അവന് പറഞ്ഞത്: അവന് യഹോവയ്ക്കു പ്രിയന്; തത്സന്നിധിയിൽ നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറച്ചു കൊള്ളുന്നു; അവന്റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.
13
യോസേഫിനെക്കുറിച്ച് അവന് പറഞ്ഞത്: ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും
14
സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും
15
പുരാതനപര്‍വതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങള്‍കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കള്‍കൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16
മുള്‍പ്പടര്‍പ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17
അവന്റെ കടിഞ്ഞൂൽകൂറ്റന് അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റെ കൊമ്പുകള്‍; അവയാൽ അവന് സകല ജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളുംതന്നെ.
18
സെബൂലൂനെക്കുറിച്ച് അവന് പറഞ്ഞത്: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19
അവര്‍ ജാതികളെ പര്‍വതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.
20
ഗാദിനെക്കുറിച്ച് അവന് പറഞ്ഞത്: ഗാദിനെ വിസ്താരമാക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന്‍. ഒരു സിംഹിപോലെ അവന് പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
21
അവന് ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവന് ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
22
ദാനെക്കുറിച്ച് അവന് പറഞ്ഞത്: ദാന്‍ ബാലസിംഹമാകുന്നു; അവന് ബാശാനിൽനിന്ന് ചാടുന്നു.
23
നഫ്താലിയെക്കുറിച്ച് അവന് പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
24
ആശേരിനെക്കുറിച്ച് അവന് പറഞ്ഞത്: ആശേര്‍ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവന്‍; അവന് സഹോദരന്മാര്ക്ക് ഇഷ്ടനായിരിക്കട്ടെ; അവന് കാൽ എണ്ണയിൽ മുക്കട്ടെ.
25
നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.
26
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിനായി അവന് ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള് ഉണ്ട്; അവന് ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
28
ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിര്‍ഭയമായും യാക്കോബിന്‍ഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29
യിസ്രായേലേ, നീ ഭാഗ്യവാന്; നിനക്കു തുല്യന്‍ ആര്? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവന് നിന്റെ സഹായത്തിന്‍പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കള്‍ നിന്നോട് അനുസരണം നടിക്കും: നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 34 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34