bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Deuteronomy 9
Deuteronomy 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 10 →
1
യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്ദ്ദാന് കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
2
വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്ക്കാവുന്നവന് ആര് എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.
3
എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊള്‍ക. അവന് അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.
4
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജാതിയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.
5
നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നത് നിന്റെ നീതി നിമിത്തവും നിന്റെ ഹൃദയപരമാര്ഥം നിമിത്തവുമല്ല, ആ ജാതിയുടെ ദുഷ്ടത നിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യംചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.
6
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ല ദേശം അവകാശമായിത്തരുന്നതു നിന്റെ നീതി നിമിത്തം അല്ലന്ന് അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;
7
നീ മരുഭൂമിയിൽവച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓര്‍ക്ക; മറന്നുകളയരുത്; മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട നാള്‍മുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
8
ഹോറേബിലും നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാന്‍ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.
9
യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍ ഞാന്‍ പര്‍വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പര്‍വതത്തിൽ താമസിച്ചു: ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
10
ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പര്‍വതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു.
11
നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നത്.
12
അപ്പോള്‍ യഹോവ എന്നോട്: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാന്‍ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
13
ഞാന്‍ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;
14
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിന്‍കീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
15
അങ്ങനെ ഞാന്‍ തിരിഞ്ഞു പര്‍വതത്തിൽനിന്ന് ഇറങ്ങി; പര്‍വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കൈയിലും ഉണ്ടായിരുന്നു.
16
ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.
17
അപ്പോള്‍ ഞാന്‍ പലക രണ്ടും എന്റെ രണ്ടു കൈയിൽനിന്നു നിങ്ങള്‍ കാണ്‍കെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.
18
പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന് അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകല പാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
19
യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരേ കോപിച്ച കോപവും ക്രോധവും ഞാന്‍ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
20
അഹരോനെ നശിപ്പിക്കുമാറ് അവന്റെ നേരേയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാന്‍ അന്ന് അഹരോനു വേണ്ടിയും അപേക്ഷിച്ചു.
21
നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാന്‍ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പര്‍വതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
22
തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവച്ചു നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു.
23
നിങ്ങള്‍ ചെന്നു ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന്‍ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്-ബര്‍ന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.
24
ഞാന്‍ നിങ്ങളെ അറിഞ്ഞ നാള്‍മുതൽ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നു.
25
യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;
26
ഞാന്‍ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: കര്‍ത്താവായ യഹോവേ, നിന്റെ മഹത്ത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കൈയാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
27
അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഓര്‍ക്കേണമേ; താന്‍ അവര്‍ക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിപ്പാന്‍ യഹോവയ്ക്കു കഴിയായ്കകൊണ്ടും അവന് അവരെ പകച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാര്‍ പറയാതിരിപ്പാന്
28
ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.
29
അവര്‍ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവുമല്ലോ.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34