bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezra 2
Ezra 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
1
ബാബേൽരാജാവായ നെബൂഖദ്നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്ന് യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിത്:
2
സെരുബ്ബാബേലിനോടുകൂടെ വന്നവര്‍:യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊര്‍ദെഖായി, ബിൽശാന്‍, മിസ്പാര്‍, ബിഗ്വായി, രെഹൂം, ബാനാ എന്നിവര്‍. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിത്:
3
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്.
4
ശെഫത്യാവിന്റെ മക്കള്‍ മുന്നൂറ്റി എഴുപത്തിരണ്ട്.
5
ആരഹിന്റെ മക്കള്‍ എഴുനൂറ്റി എഴുപത്തഞ്ച്.
6
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തി എണ്ണൂറ്റിപന്ത്രണ്ട്.
7
ഏലാമിന്റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.
8
സത്ഥൂവിന്റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ച്.
9
സക്കായിയുടെ മക്കള്‍ എഴുനൂറ്റി അറുപത്.
10
ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ട്.
11
ബേബായിയുടെ മക്കള്‍ അറുനൂറ്റി ഇരുപത്തിമൂന്ന്.
12
അസ്ഗാദിന്റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
13
അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്റി അറുപത്തിആറ്.
14
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തി അമ്പത്താറ്.
15
ആദീന്റെ മക്കള്‍ നാനൂറ്റി അമ്പത്തിനാല്.
16
യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റിയെട്ട്.
17
ബോസായിയുടെ മക്കള്‍ മുന്നൂറ്റി ഇരുപത്തിമൂന്ന്.
18
യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ട്.
19
ഹാശൂമിന്റെ മക്കള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.
20
ഗിബ്ബാരിന്റെ മക്കള്‍ തൊണ്ണൂറ്റഞ്ച്.
21
ബേത്ലഹേമ്യര് നൂറ്റി ഇരുപത്തിമൂന്ന്.
22
നെതൊഫാത്യര് അമ്പത്താറ്.
23
അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.
24
അസ്മാവെത്യര്‍ നാല്പത്തിരണ്ട്.
25
കിര്യത്ത്-യെയാരീം, കെഫീര, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി നാല്പത്തിമൂന്ന്.
26
രാമായിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റി ഇരുപത്തിഒന്ന്.
27
മിഖ്മാശ്യര്‍ നൂറ്റിഇരുപത്തിരണ്ട്.
28
ബേഥേലിലെയും ഹായിയിലെയും നിവാസികള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.
29
നെബോനിവാസികള്‍ അമ്പത്തിരണ്ട്.
30
മഗ്ബീശിന്റെ മക്കള്‍ നൂറ്റിഅമ്പത്താറ്.
31
മറ്റേ ഏലാമിന്റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.
32
ഹാരീമിന്റെ മക്കള്‍ മുന്നൂറ്റി ഇരുപത്.
33
ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി ഇരുപത്തഞ്ച്.
34
യെരീഹോനിവാസികള്‍ മുന്നൂറ്റി നാല്പത്തഞ്ച്.
35
സെനായാനിവാസികള്‍ മൂവായിരത്തി അറുനൂറ്റി മുപ്പത്.
36
പുരോഹിതന്മാരാവിത്: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്.
37
ഇമ്മേരിന്റെ മക്കള്‍ ആയിരത്തി അമ്പത്തിരണ്ട്.
38
പശ്ഹൂരിന്റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി നാല്പത്തി ഏഴ്.
39
ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴ്.
40
ലേവ്യര്‍: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാല്.
41
സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തിയെട്ട്.
42
വാതിൽക്കാവല്ക്കാരുടെ മക്കള്‍: ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്.
43
ദൈവാലയദാസന്മാര്‍: സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍,
44
കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
45
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, അക്കൂബിന്റെ മക്കള്‍,
46
ഹാഗാബിന്റെ മക്കള്‍, ശൽമായിയുടെ മക്കള്‍, ഹാനാന്റെ മക്കള്‍,
47
ഗിദ്ദേലിന്റെ മക്കള്‍, ഗഹരിന്റെ മക്കള്‍, രെയായാവിന്റെ മക്കള്‍,
48
രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍,
49
ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍, ബേസായിയുടെ മക്കള്‍,
50
അസ്നയുടെ മക്കള്‍, മെയൂന്യര്‍, നെഫീസ്യര്‍,
51
ബക്ക്ബുക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍,
52
ബസ്ലൂത്തിന്റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,
53
ബര്‍ക്കോസിന്റെ മക്കള്‍, സീസെരയുടെ മക്കള്‍, തേമഹിന്റെ മക്കള്‍,
54
നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
55
ശലോമോന്റെ ദാസന്മാരുടെ മക്കള്‍: സോതായിയുടെ മക്കള്‍, ഹസോഫേരെത്തിന്റെ മക്കള്‍, പെരൂദയുടെ മക്കള്‍,
56
യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍,
57
ശെഫത്യാവിന്റെ മക്കള്‍; ഹത്തീലിന്റെ മക്കള്‍, പോക്കേരെത്ത്-ഹസ്സബയീമിന്റെ മക്കള്‍, ആമിയുടെ മക്കള്‍.
58
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്.
59
തേൽമേലഹ്, തേൽ-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നെ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
60
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റി അമ്പത്തിരണ്ട്.
61
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
62
ഇവര്‍ തങ്ങളുടെ വംശാവലി രേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
63
ഊറീമും തുമ്മീമും ഉള്ള പുരോഹിതന് എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോടു കല്പിച്ചു.
64
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.
65
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവര്‍ക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
66
എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവര്‍കഴുതയും
67
നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവര്‍ക്കുണ്ടായിരുന്നു.
68
എന്നാൽ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങള്‍ കൊടുത്തു.
69
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
70
പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10