bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezra 8
Ezra 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
1
അര്‍ത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിത്:
2
ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേര്‍ശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;
3
ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റിഅമ്പത് പുരുഷന്മാരും.
4
പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് പുരുഷന്മാരും,
5
ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.
6
ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.
7
ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപത് പുരുഷന്മാരും.
8
ശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്‍പത് പുരുഷന്മാരും.
9
യോവാബിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് പുരുഷന്മാരും.
10
ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്റി അറുപതു പുരുഷന്മാരും.
11
ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തിയെട്ട് പുരുഷന്മാരും.
12
അസ്ഗാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.
13
അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപത് പുരുഷന്മാരും.
14
ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപത് പുരുഷന്മാരും.
15
ഇവരെ ഞാന്‍ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
16
ആകയാൽ ഞാന്‍ എലീയേസെര്‍, അരീയേൽ, ശെമയ്യാവ്, എൽനാഥാന്‍, യാരീബ്, എൽനാഥാന്‍, നാഥാന്, സെഖര്യാവ്, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാന്‍ എന്ന ഉപാധ്യായന്മാരെയും വിളിപ്പിച്ചു,
17
കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന് അവര്‍ കാസിഫ്യായിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു.
18
ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നതിനാൽ അവര്‍ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളൊരു പുരുഷന് ശേരബ്യാവ്, അവന്റെ പുത്രന്മാര്, സഹോദരന്മാര് ഇങ്ങനെ പതിനെട്ടു പേരെയും
19
മെരാരിപുത്രന്മാരിൽ, ഹശബ്യാവ്, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാര്, സഹോദരന്മാര് ഇങ്ങനെ ഇരുപതു പേരെയും
20
ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റി ഇരുപത് പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവച്ചിരുന്നു.
21
അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാന്‍ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
22
ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്റെ നേരേ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.
23
അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാര്‍ഥിച്ചു; അവന് ഞങ്ങളുടെ പ്രാര്‍ഥന കേട്ടു.
24
പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളിൽവച്ച് ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്ത് പേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
25
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകയ്ക്ക് അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കു തൂക്കിക്കൊടുത്തു.
26
ഞാന്‍ അവരുടെ കൈയിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും നൂറ് താലന്ത് വെള്ളിയുപകരണങ്ങളും നൂറ് താലന്ത് പൊന്നും
27
ആയിരം തങ്കക്കാശു വിലയുള്ള ഇരുപത് പൊന്‍പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു.
28
ഞാന്‍ അവരോട്: നിങ്ങള്‍ ദൈവത്തിനു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;
29
നിങ്ങള്‍ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
30
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിനു തൂക്കപ്രകാരം ഏറ്റുവാങ്ങി.
31
യെരൂശലേമിനു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു; അവന് ശത്രുവിന്റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കൈയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
32
അങ്ങനെ ഞങ്ങള്‍ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.
33
നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കൈയിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.
34
എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കമൊക്കെയും ആ സമയം തന്നെ എഴുതിവച്ചു.
35
പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങള്ക്കായിട്ട് എല്ലാ യിസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റനെയും എഴുപത്തിയേഴ് കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവയ്ക്കു ഹോമയാഗം ആയിരുന്നു.
36
അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്ക് ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തു: അവര്‍ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും വേണ്ടുന്ന സഹായം ചെയ്തു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10