bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezra 6
Ezra 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
1
ദാര്യാവേശ്രാജാവ് കല്പന കൊടുത്ത പ്രകാരം അവര്‍ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.
2
അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുള്‍ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ:
3
കോരെശ്രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.
4
വലിയകല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്‍കൊണ്ട് ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം.
5
അതുകൂടാതെ നെബൂഖദ്നേസര്‍ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാന്‍ തക്കവണ്ണം ദൈവാലയത്തിൽ വയ്ക്കയും വേണം.
6
ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം.
7
ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങള്‍ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
8
ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്ക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാന്‍ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്ന് ആ ആളുകള്‍ക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
9
അവര്‍ സ്വര്‍ഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അര്‍പ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടതിനും
10
സ്വര്‍ഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാന്‍ അവര്‍ക്ക് ആവശ്യമുള്ള കാളക്കിടാക്കള്‍, ആട്ടുകൊറ്റന്മാര്, കുഞ്ഞാടുകള്‍, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര് പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു.
11
ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാന്‍ കല്പന കൊടുക്കുന്നു.
12
ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്‍മ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാന്‍ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവര്‍ത്തിക്കേണ്ടതാകുന്നു.
13
അപ്പോള്‍ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്യാവേശ്രാജാവ് കല്പനയയച്ചതുപോലെ തന്നെ ജാഗ്രതയോടെ ചെയ്തു.
14
യെഹൂദന്മാരുടെ മൂപ്പന്മാര് പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവര്‍ക്ക് സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതുതീര്‍ത്തു.
15
ദാര്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാര്‍മാസം മൂന്നാം തീയതി ഈ ആലയം പണിതുതീര്‍ന്നു.
16
യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
17
ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠയ്ക്കു നൂറു കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം എല്ലാ യിസ്രായേലിനുംവേണ്ടി പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു.
18
മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷയ്ക്കു പുരോഹിതന്മാരെ കൂറുകൂറായും ലേവ്യരെ തരംതരമായും നിര്‍ത്തി.
19
ഒന്നാം മാസം പതിന്നാലാം തീയതി പ്രവാസികള്‍ പെസഹ ആചരിച്ചു.
20
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര്‍ സകല പ്രവാസികള്‍ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്ക്കും തങ്ങള്‍ക്കുംവേണ്ടി പെസഹ അറുത്തു.
21
അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞ് വന്നവരൊക്കെയും പെസഹ തിന്നു.
22
യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന് ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10