bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezra 7
Ezra 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
1
അതിന്റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്റെ വാഴ്ചക്കാലത്ത് എസ്രാ ബാബേലിൽനിന്നു വന്നു. അവന് സെരായാവിന്റെ മകന്; അവന് അസര്യാവിന്റെ മകന്; അവന് ഹില്ക്കീയാവിന്റെ മകന്;
2
അവന് ശല്ലൂമിന്റെ മകന്; അവന് സാദോക്കിന്റെ മകന്; അവന് അഹീത്തൂബിന്റെ മകന്;
3
അവന് അമര്യാവിന്റെ മകന്; അവന് അസര്യാവിന്റെ മകന്; അവന് മെരായോത്തിന്റെ മകന്;
4
അവന് സെരഹ്യാവിന്റെ മകന്; അവന് ഉസ്സിയുടെ മകന്; അവന് ബുക്കിയുടെ മകന്;
5
അവന് അബീശൂവയുടെ മകന്; അവന് ഫീനെഹാസിന്റെ മകന്; അവന് എലെയാസാരിന്റെ മകന്; അവന് മഹാപുരോഹിതനായ അഹരോന്റെ മകന്.
6
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കയാൽ രാജാവ് അവന്റെ അപേക്ഷയൊക്കെയും അവനു നല്കി.
7
അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽക്കാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
8
അഞ്ചാം മാസത്തിൽ ആയിരുന്നു അവന് യെരൂശലേമിൽ വന്നത്; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
9
ഒന്നാം മാസം ഒന്നാം തീയതി അവന് ബാബേലിൽനിന്നു യാത്രപുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതുകൊണ്ട് അവന് അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തി.
10
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവച്ചിരുന്നു.
11
യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രിയായ എസ്രാപുരോഹിതന് അര്‍ത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്റെ പകര്പ്പാവിത്:
12
രാജാധിരാജാവായ അര്‍ത്ഥഹ്ശഷ്ടാവ് സ്വര്‍ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന് എഴുതുന്നത്: ഇത്യാദി.
13
നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിനു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.
14
നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദായിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും
15
രാജാവും അവന്റെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
16
ബാബേൽസംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകയ്ക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയയ്ക്കുന്നു.
17
ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ച് യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണം.
18
ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്വാന് നിനക്കും നിന്റെ സഹോദരന്മാര്ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന് പ്രസാദമാകുംവണ്ണം ചെയ്തുകൊള്‍വിന്‍.
19
നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
20
നിന്റെ ദൈവത്തിന്റെ ആലയത്തിനു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം.
21
അര്‍ത്ഥഹ്ശഷ്ടാരാജാവായ നാം നദിക്ക് അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വര്‍ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന് നിങ്ങളോടു ചോദിക്കുന്നതൊക്കെയും
22
നൂറ് താലന്ത് വെള്ളിയും നൂറ് കോര്‍ കോതമ്പും നൂറ് ബത്ത് വീഞ്ഞും നൂറ് ബത്ത് എണ്ണയുംവരെയും ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
23
രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വര്‍ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്‍ഗത്തിലെ ദൈവത്തിന്റെ ആലയത്തിന് അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24
പുരോഹിതന്മാര്, ലേവ്യര്‍, സംഗീതക്കാര്‍, വാതിൽക്കാവല്ക്കാര്, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തനും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്ക് അറിവുതരുന്നു.
25
നീയോ എസ്രായേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്‍ക്കുന്ന സകല ജനത്തിനും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്‍ക്കും തന്നെ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ ഉപദേശിച്ചുകൊടുക്കേണം.
26
എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവനു കല്പിക്കേണ്ടതാകുന്നു.
27
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.
28
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാന്‍ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിനു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10