bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezra 5
Ezra 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
1
എന്നാൽ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകന് സെഖര്യാവും എന്ന പ്രവാചകന്മാര് യെഹൂദായിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോട് തങ്ങളുടെമേൽ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു.
2
അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റ് യെരൂശലേമിലെ ദൈവാലയം പണിവാന് തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര് അവരോടുകൂടെ ഇരുന്ന് അവരെ സഹായിച്ചു.
3
ആ കാലത്ത് നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങള്‍ക്ക് ആര് കല്പന തന്നു എന്നു ചോദിച്ചു.
4
ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്ത് എന്നും അവരോടു ചോദിച്ചു.
5
എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട് ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവര്‍ അവരുടെ പണി മുടക്കിയില്ല.
6
നദിക്ക് ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും നദിക്ക് ഇക്കരെയുള്ള അഫര്‍സ്യരായ അവന്റെ കൂട്ടക്കാരും ദാര്യാവേശ്രാജാവിന് എഴുതി അയച്ച പത്രികയുടെ പകര്‍പ്പ്;
7
അവര്‍ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: ദാര്യാവേശ്രാജാവിന് സര്‍വമംഗളവും ഭവിക്കട്ടെ.
8
രാജാവിനെ ബോധിപ്പിപ്പാന്: ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അത് അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കു സാധിച്ചും വരുന്നു.
9
ഞങ്ങള്‍ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങള്‍ക്കു കല്പന തന്നത് ആരെന്നു ചോദിച്ചു.
10
അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തിൽ അയയ്ക്കേണ്ടതിനു ഞങ്ങള്‍ അവരുടെ പേരും അവരോടു ചോദിച്ചു.
11
എന്നാൽ അവര്‍ ഞങ്ങളോട്: ഞങ്ങള്‍ സ്വര്‍ഗത്തിനും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പേ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
12
എങ്കിലും ഞങ്ങളുടെ പിതാക്കന്മാര് സ്വര്‍ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട് അവന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസര്‍ എന്ന കൽദയന്റെ കൈയിൽ ഏല്പിച്ചു; അവന് ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.
13
എന്നാൽ ബാബേൽരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്രാജാവ് ഈ ദൈവാലയം പണിവാന് കല്പന തന്നു.
14
നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്രാജാവ് ബാബേലിലെ ക്ഷേത്രത്തിൽനിന്ന് എടുപ്പിച്ച് താന്‍ നിയമിച്ചിരുന്ന ശേശ്ബസ്സര്‍ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട്:
15
ഈ ഉപകരണങ്ങള്‍ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.
16
അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നു മുതൽ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്ന് അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.
17
ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന് കോരെശ്രാജാവ് കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ ശോധന കഴിച്ച് ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്‍ക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10