bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Mark 12
Mark 12
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
1
പിന്നെ അവന് ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലി കെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
2
കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവന് ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു.
3
അവര്‍ അവനെ പിടിച്ചു തല്ലി വെറുതേ അയച്ചുകളഞ്ഞു.
4
പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
5
അവന് മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
6
അവന് ഇനി ഒരുത്തന്, ഒരു പ്രിയമകന്, ഉണ്ടായിരുന്നു. എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.
7
ആ കുടിയാന്മാരോ: ഇവന് അവകാശി ആകുന്നു; വരുവിന്‍; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു.
8
അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍നിന്ന് എറിഞ്ഞുകളഞ്ഞു.
9
എന്നാല്‍ തോട്ടത്തിന്റെ ഉടയവന് എന്തു ചെയ്യും? അവന് വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10
“വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു. ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു.
11
നമ്മുടെ ദൃഷ്ടിയില് ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
12
ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരത്തെ ഭയപ്പെട്ട് അവനെ വിട്ടുപോയി.
13
അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല്‍ അയച്ചു. അവര്‍ വന്ന്:
14
ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടത് എന്ന് അവനോടു ചോദിച്ചു.
15
അവന് അവരുടെ കപടം അറിഞ്ഞു: നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.
16
അവര്‍ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്ന് അവരോടു ചോദിച്ചതിന്: കൈസരുടേത് എന്ന് അവര്‍ പറഞ്ഞു.
17
യേശു അവരോട്: കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന് എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു.
18
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍:
19
ഗുരോ, ഒരുത്തന്റെ സഹോദരന് മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍, ആ ഭാര്യയെ അവന്റെ സഹോദരന് പരിഗ്രഹിച്ചു തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20
എന്നാല്‍ ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു; അവരില്‍ മൂത്തവന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചുപോയി.
21
രണ്ടാമത്തവന് അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെതന്നെ.
22
എഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു.
23
പുനരുത്ഥാനത്തില്‍ അവള് അവരില്‍ ഏവനു ഭാര്യയാകും? എഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.
24
യേശു അവരോടു പറഞ്ഞത്: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്?
25
മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുമ്പോള് വിവാഹം കഴിക്കയില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയാകും.
26
എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍, മുള്പ്പടര്പ്പുഭാഗത്തു ദൈവം അവനോട്: ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്ന് അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
27
അവന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള്‍ വളരെ തെറ്റിപ്പോകുന്നു.
28
ശാസ്ത്രിമാരില്‍ ഒരുവന് അടുത്തുവന്ന് അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ട് അവന് അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു.
29
അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്.
30
നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു.
31
രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു.
32
ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33
അവനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു.
34
അവന് ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.
35
യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്റെ പുത്രന് എന്നു ശാസ്ത്രിമാര്‍ പറയുന്നത് എങ്ങനെ?
36
“കര്‍ത്താവ് എന്റെ കര്‍ത്താവിനോട്: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു ദാവീദ് താന്‍ പരിശുദ്ധാത്മാവിലായി പറയുന്നു.
37
ദാവീദ് തന്നെ അവനെ കര്‍ത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രന് ആകുന്നത് എങ്ങനെ? എന്നാല്‍ വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
38
അവന് തന്റെ ഉപദേശത്തില്‍ അവരോട്: അങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍ വന്ദനവും
39
പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്വിന്.
40
അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
41
പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില് പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര് പലരും വളരെ ഇട്ടു.
42
ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു.
43
അപ്പോള്‍ അവന് ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില് ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
44
എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16