bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Mark 16
Mark 16
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
1
ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവര്‍ഗം വാങ്ങി.
2
ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് അതികാലത്ത് സൂര്യന് ഉദിച്ചപ്പോള്‍ അവര്‍ കല്ലറയ്ക്കല്‍ ചെന്നു:
3
കല്ലറയുടെ വാതില്ക്കല്നിന്നു നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
4
അവര്‍ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അത് ഏറ്റവും വലുതായിരുന്നു.
5
അവര്‍ കല്ലറയ്ക്കകത്തു കടന്നപ്പോള്‍ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തുഭാഗത്ത് ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
6
അവന് അവരോട്: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന് ഉയിര്‍ത്തെഴുന്നേറ്റു; അവന് ഇവിടെ ഇല്ല; അവനെ വച്ച സ്ഥലം ഇതാ.
7
നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവന് നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു എന്നു പറവിന്‍; അവന് നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.
8
അവര്‍ക്കു വിറയലും ഭ്രമവും പിടിച്ച് അവര്‍ കല്ലറ വിട്ട് ഓടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
9
[അവന് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ട് താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
10
അവള് ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരിക്കുന്നവരോട് അറിയിച്ചു.
11
അവന് ജീവനോടിരിക്കുന്നു എന്നും അവള് അവനെ കണ്ടു എന്നും അവര്‍ കേട്ടപ്പോള്‍ വിശ്വസിച്ചില്ല.
12
പിന്നെ അവരില്‍ രണ്ടു പേര് നാട്ടിലേക്കു പോകുമ്പോള്‍ അവന് മറ്റൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി.
13
അവര്‍ പോയി ശേഷമുള്ളവരോട് അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.
14
പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവന് അവര്‍ക്കു പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
15
പിന്നെ അവന് അവരോട്: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍.
16
വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷാവിധിയില്‍ അകപ്പെടും.
17
വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
18
സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല; രോഗികളുടെമേല്‍ കൈ വച്ചാല്‍ അവര്‍ക്കു സൗഖ്യം വരും എന്നു പറഞ്ഞു.
19
ഇങ്ങനെ കര്‍ത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.
20
അവര്‍ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.]
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16