bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Mark 6
Mark 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
1
അവന് അവിടെനിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തില്‍ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
2
ശബ്ബത്തായപ്പോള്‍ അവന് പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടുവിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
3
ഇവന് മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോന് എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കല്‍ ഇടറിപ്പോയി.
4
യേശു അവരോട്: ഒരു പ്രവാചകന് തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു.
5
ഏതാനും ചിലരോഗികളുടെമേല്‍ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാന് കഴിഞ്ഞില്ല.
6
അവരുടെ അവിശ്വാസം ഹേതുവായി അവന് ആശ്ചര്യപ്പെട്ടു. അവന് ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.
7
അനന്തരം അവന് പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവര്‍ക്ക് അശുദ്ധാത്മാക്കളുടെമേല്‍ അധികാരം കൊടുത്തു.
8
അവര്‍ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയില്‍ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം;
9
രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു.
10
നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ത്തന്നെ പാര്പ്പിന്.
11
ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിന്‍ എന്നും അവരോടു പറഞ്ഞു.
12
അങ്ങനെ അവര്‍ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
13
വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്‍ക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.
14
ഇങ്ങനെ അവന്റെ പേര് പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാന്‍സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
15
അവന് ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറേ ചിലര്‍: അവന് പ്രവാചകന്മാരില് ഒരുത്തനെപ്പോലെ ഒരു പ്രവാചകന് എന്നു പറഞ്ഞു.
16
അതു ഹെരോദാവ് കേട്ടാറെ: ഞാന്‍ തല വെട്ടിച്ച യോഹന്നാന് ആകുന്നു അവന്; അവന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
17
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവള് നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.
18
സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന് ഹെരോദാവോടു പറഞ്ഞിരുന്നു.
19
ഹെരോദ്യയോ അവന്റെ നേരേ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ലതാനും.
20
യോഹന്നാന് നീതിയും വിശുദ്ധിയുമുള്ള പുരുഷന് എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21
എന്നാല്‍ ഹെരോദാവ് തന്റെ ജനനോത്സവത്തില്‍ തന്റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു.
22
ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊള്‍ക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു.
23
എന്തു ചോദിച്ചാലും, രാജ്യത്തില്‍ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
24
അവള് പുറത്തിറങ്ങി അമ്മയോട്: ഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാന്‍സ്നാപകന്റെ തല എന്ന് അവള് പറഞ്ഞു.
25
ഉടനെ അവള് ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല്‍ ചെന്ന്: ഇപ്പോള്‍ തന്നെ യോഹന്നാന്‍സ്നാപകന്റെ തല ഒരു തളികയില്‍ തരേണം എന്നു പറഞ്ഞു.
26
രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാന് മനസ്സില്ലാഞ്ഞു.
27
ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു.
28
അവന് പോയി തടവില്‍ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.
29
അവന്റെ ശിഷ്യന്മാര് അതു കേട്ടിട്ടു വന്ന് അവന്റെ ശവം എടുത്ത് ഒരു കല്ലറയില്‍ വച്ചു.
30
പിന്നെ അപ്പൊസ്തലന്മാര് യേശുവിന്റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കു ഭക്ഷിപ്പാന്‍പോലും സമയം ഇല്ലായ്കകൊണ്ട് അവന് അവരോടു: നിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.
32
അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി.
33
അവര്‍ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളില്‍നിന്നും കാല്‍നടയായി അവിടേക്ക് ഓടി, അവര്‍ക്കു മുമ്പേ എത്തി.
34
അവന് പടകില്‍നിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര്‍ ഇടയന് ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.
35
പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര് അവന്റെ അടുക്കല്‍ വന്നു; ഇതു നിര്‍ജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി;
36
ഭക്ഷിപ്പാന്‍ ഇല്ലായ്കയാല്‍ അവര്‍ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന്‍ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.
37
അവന് അവരോടു: നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നു കല്പിച്ചതിനു: ഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവര്‍ക്കു തിന്മാന് കൊടുക്കയോ എന്ന് അവനോടു പറഞ്ഞു.
38
അവന് അവരോട്: നിങ്ങള്‍ക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു.
39
പിന്നെ അവന് അവരോടു: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്പിച്ചു.
40
അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
41
അവന് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പംനുറുക്കി, അവര്‍ക്കു വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്ക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവര്ക്കും വിഭാഗിച്ചുകൊടുത്തു.
42
എല്ലാവരും തിന്നു തൃപ്തരായി.
43
കഷണങ്ങളും മീന്‍നുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
44
അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാര് ആയിരുന്നു.
45
താന്‍ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയില്‍ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു.
46
അവരെ പറഞ്ഞയച്ചു വിട്ടശേഷം താന്‍ പ്രാര്‍ഥിപ്പാന്‍ മലയില്‍ പോയി.
47
വൈകുന്നേരം ആയപ്പോള്‍ പടകു കടലിന്റെ നടുവിലും താന്‍ ഏകനായി കരയിലും ആയിരുന്നു.
48
കാറ്റു പ്രതികൂലം ആകകൊണ്ട് അവര്‍ തണ്ടുവലിച്ചു വലയുന്നത് അവന് കണ്ട് ഏകദേശം രാത്രി നാലാം യാമത്തില്‍ കടലിന്മേല്‍ നടന്ന് അവരുടെ അടുക്കല്‍ ചെന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
49
അവന് കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവര്‍ നിരൂപിച്ചു നിലവിളിച്ചു.
50
എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന് അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
51
പിന്നെ അവന് അവരുടെ അടുക്കല്‍ ചെന്നു പടകില്‍ കയറി, കാറ്റ് അമര്‍ന്നു; അവര്‍ ഉള്ളില്‍ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52
അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവര്‍ ഗ്രഹിച്ചില്ല.
53
അവര്‍ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു.
54
അവര്‍ പടകില്‍നിന്ന് ഇറങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു.
55
ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവന് ഉണ്ട് എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടു വന്നുതുടങ്ങി.
56
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവന് ചെന്നേടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16