bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Mark 3
Mark 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
1
അവന് പിന്നെയും പള്ളിയില്‍ ചെന്നു: അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു.
2
അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തില്‍ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
3
വരണ്ട കൈയുള്ള മനുഷ്യനോട് അവന്: നടുവില്‍ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.
4
പിന്നെ അവരോട്: ശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന് ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവന് നീട്ടി, അവന്റെ കൈ സൗഖ്യമായി.
6
ഉടനെ പരീശന്മാര് പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു.
7
യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
8
യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും എദോമില്‍നിന്നും യോര്‍ദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടില്‍നിന്നും വലിയൊരു കൂട്ടം അവന് ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കല്‍ വന്നു.
9
പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാന്‍ അവന് ശിഷ്യന്മാരോടു പറഞ്ഞു.
10
അവന് അനേകരെ സൗഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു.
11
അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണു: നീ ദൈവപുത്രന് എന്നു നിലവിളിച്ചു പറയും.
12
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവന് അവരെ വളരെ ശാസിച്ചുപോന്നു.
13
പിന്നെ അവന് മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്റെ അരികെ വന്നു.
14
അവന് തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും
15
ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു:
16
ശിമോനു പത്രൊസ് എന്നു പേരിട്ടു;
17
സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാന്: ഇവര്‍ക്ക് ഇടിമക്കള് എന്നര്‍ഥമുള്ള ബൊവനേര്ഗെരുസ് എന്നു പേരിട്ടു-
18
അന്ത്രെയാസ്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്,
19
തന്നെ കാണിച്ചു കൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.
20
അവന് വീട്ടില്‍ വന്നു; അവര്‍ക്കു ഭക്ഷണം കഴിപ്പാന്‍പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടിവന്നു.
21
അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാന്‍ വന്നു.
22
യെരൂശലേമില്‍നിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂല്‍ ഉണ്ട്, ഭൂതങ്ങളുടെ തലവനെക്കൊണ്ട് അവന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
23
അവന് അവരെ അടുക്കെ വിളിച്ച് ഉപ മകളാല്‍ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?
24
ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന് കഴികയില്ല.
25
ഒരു വീടു തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിനു നിലനില്പാന് കഴികയില്ല.
26
സാത്താന് തന്നോടുതന്നെ എതിര്‍ത്തു ഛിദ്രിച്ചു എങ്കില്‍ അവനു നിലനില്പാന് കഴിവില്ല; അവന്റെ അവസാനം വന്നു.
27
ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്ന് അവന്റെ കോപ്പു കവര്ന്നുകളവാന് ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.
28
മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
29
പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
30
അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവര്‍ പറഞ്ഞിരുന്നു.
31
അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്ന് അവനെ വിളിപ്പാന്‍ ആളയച്ചു.
32
പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
33
അവന് അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആര് എന്നു പറഞ്ഞിട്ടു
34
ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്റെ അമ്മയും സഹോദരന്മാരും ഇതാ.
35
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന് തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16