bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Mark 15
Mark 15
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
1
ഉടനെ അതികാലത്തുതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘമൊക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടിക്കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
2
പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാന്‍ ആകുന്നു എന്ന് അവന് ഉത്തരം പറഞ്ഞു.
3
മഹാപുരോഹിതന്മാര് അവനെ ഏറിയോന്നു കുറ്റം ചുമത്തി.
4
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
5
യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല് പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
6
അവന് ഉത്സവംതോറും അവര്‍ ചോദിക്കുന്ന ഒരു തടവുകാരനെ അവര്‍ക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
7
എന്നാല്‍ ഒരു കലഹത്തില്‍ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന് ഉണ്ടായിരുന്നു.
8
പുരുഷാരം കയറിവന്നു, അവന് പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി.
9
മഹാപുരോഹിതന്മാര് അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ട് അവരോട്:
10
യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍ക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
11
എന്നാല്‍ അവന് ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാന്‍ മഹാപുരോഹിതന്മാര് പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
12
പീലാത്തൊസ് പിന്നെയും അവരോട്: എന്നാല്‍ യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.
13
അവനെ ക്രൂശിക്ക എന്ന് അവര്‍ വീണ്ടും നിലവിളിച്ചു.
14
പീലാത്തൊസ് അവരോട്: അവന് എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്ന് അവര്‍ അധികമായി നിലവിളിച്ചു.
15
പീലാത്തൊസ് പുരുഷാരത്തിനു തൃപ്തിവരുത്തുവാന് ഇച്ഛിച്ചു ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാന് ഏല്പിച്ചു.
16
പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
17
അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവനെ ചൂടിച്ചു:
18
യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു വന്ദിച്ചു.
19
കോല്കൊണ്ട് അവന്റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
20
അങ്ങനെ അവനെ പരിഹസിച്ചശേഷം അവര്‍ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാന് കൊണ്ടുപോയി.
21
അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലില്‍നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.
22
തലയോടിടം എന്നര്‍ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് അവനെ കൊണ്ടുപോയി;
23
കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല.
24
അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന് ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതിചെയ്തു.
25
മൂന്നാംമണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.
26
യെഹൂദന്മാരുടെ രാജാവ് എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
27
അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
28
[അധര്‍മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
29
കടന്നുപോകുന്നവര്‍ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
30
നിന്നെത്തന്നെ രക്ഷിച്ചു ക്രൂശില്‍നിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു.
31
അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവന് മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.
32
നാം കണ്ടു വിശ്വസിക്കേണ്ടതിനു ക്രിസ്തു എന്ന യിസ്രായേല്‍രാജാവ് ഇപ്പോള്‍ ക്രൂശില്‍നിന്ന് ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചുപറഞ്ഞു.
33
ആറാം മണി നേരമായപ്പോള്‍ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി.
34
ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അര്‍ഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു.
35
അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ട്: അവന് ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
36
ഒരുത്തന് ഓടി ഒരു സ്പോങ്ങില് പുളിച്ച വീഞ്ഞു നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: നില്പിന്; ഏലീയാവ് അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞ് അവനു കുടിപ്പാന്‍ കൊടുത്തു.
37
യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
38
ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
39
അവന് എതിരേ നിന്നിരുന്ന ശതാധിപന് അവന് ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യന് ദൈവപുത്രന് ആയിരുന്നു സത്യം എന്നു പറഞ്ഞു.
40
സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.
41
അവന് ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
42
വൈകുന്നേരമായപ്പോള്‍ ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാള്‍ ആകകൊണ്ടു
43
ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
44
അവന് മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവന് മരിച്ചിട്ട് ഒട്ടുനേരമായോ എന്ന്
45
ശതാധിപനോട് വസ്തുത ചോദിച്ചറിഞ്ഞിട്ട് ഉടല് യോസേഫിനു നല്കി.
46
അവന് ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയിട്ടുള്ള കല്ലറയില്‍ വച്ചു; കല്ലറവാതില്ക്കല് ഒരു കല്ല് ഉരുട്ടിവച്ചു.
47
അവനെ വച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16