bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Song of Solomon 1
Song of Solomon 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
1
ശലോമോന്റെ ഉത്തമഗീതം.
2
അവന് തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
3
നിന്റെ തൈലം സൗരഭ്യമായത്; നിന്റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാര്‍ നിന്നെ സ്നേഹിക്കുന്നു.
4
നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
5
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള് ആകുന്നു.
6
എനിക്ക് ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ അമ്മയുടെ പുത്രന്മാര് എന്നോടു കോപിച്ചു; എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.
7
എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്കു കിടത്തുന്നത് എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?
8
സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലങ്കിൽ ആടുകളുടെ കാൽച്ചുവടു തുടര്ന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
9
എന്റെ പ്രിയേ, ഫറവോന്റെ രഥത്തിനു കെട്ടുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.
10
നിന്റെ കവിള്‍ത്തടങ്ങള്‍ രത്നാവലികൊണ്ടും നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11
ഞങ്ങള്‍ നിനക്കു വെള്ളിമണികളോടുകൂടിയ സുവര്ണസരപ്പളി ഉണ്ടാക്കിത്തരാം.
12
രാജാവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13
എന്റെ പ്രിയന് എനിക്കു സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിന്കെട്ടുപോലെയാകുന്നു.
14
എന്റെ പ്രിയന് എനിക്ക് ഏന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16
എന്റെ പ്രിയനേ, നീ സുന്ദരന്‍, നീ മനോഹരന്; നമ്മുടെ കിടക്കയും പച്ചയാകുന്നു.
17
നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
All chapters:
1
2
3
4
5
6
7
8