bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Song of Solomon 2
Song of Solomon 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
1
ഞാന്‍ ശാരോനിലെ പനിനീര് പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2
മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയന് ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
4
അവന് എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവന് പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5
ഞാന്‍ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിന്‍; നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിന്‍.
6
അവന്റെ ഇടംകൈ എന്റെ തലയിന്‍കീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
7
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത്.
8
അതാ, എന്റെ പ്രിയന്റെ സ്വരം! അവന് മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
9
എന്റെ പ്രിയന് ചെറുമാനിനും കലക്കുട്ടിക്കും തുല്യന്‍; ഇതാ, അവന് നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവന് കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.
10
എന്റെ പ്രിയന് എന്നോടു പറഞ്ഞത്: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
11
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12
പുഷ്പങ്ങള്‍ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേള്‍ക്കുന്നു.
13
അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
14
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15
ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങള്‍ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിന്‍.
16
എന്റെ പ്രിയന് എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; അവന് താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17
വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
All chapters:
1
2
3
4
5
6
7
8