bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Song of Solomon 4
Song of Solomon 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
1
എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്റെ മൂടുപടത്തിന് നടുവേ നിന്റെ കണ്ണ് പ്രാവിന്കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിന്‍കൂട്ടം പോലെയാകുന്നു.
2
നിന്റെ പല്ല്, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
3
നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികള് നിന്റെ മൂടുപടത്തിന് ഉള്ളിൽ മാതളപ്പഴത്തിന് ഖണ്ഡംപോലെ ഇരിക്കുന്നു.
4
നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന് ഗോപുരത്തോട് ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവയൊക്കെയും വീരന്മാരുടെ പരിച തന്നെ.
5
നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍കുട്ടികള്‍ക്കു സമം.
6
വെയിലാറി നിഴൽ കാണാതെയാകുവോളം ഞാന്‍ മൂറിന്‍മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
7
എന്റെ പ്രിയേ, നീ സര്‍വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.
8
കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടെ, ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്മ്മോന് കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വതങ്ങളും വിട്ടുപോരിക.
9
എന്റെ സഹോദരീ എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
10
എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്റെ പ്രേമവും സകലവിധ സുഗന്ധവര്ഗത്തെക്കാള് നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
11
അല്ലയോ കാന്തേ, നിന്റെ അധരം തേന്‍കട്ട പൊഴിക്കുന്നു; നിന്റെ നാവിന്‍കീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
12
എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
13
നിന്റെ ചിനപ്പുകള്‍ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
14
ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകല പ്രധാന സുഗന്ധവര്‍ഗവും തന്നെ.
15
നീ തോട്ടങ്ങള്‍ക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
16
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയന് തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
All chapters:
1
2
3
4
5
6
7
8