bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Song of Solomon 3
Song of Solomon 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 4 →
1
രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാന്‍ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2
ഞാന്‍ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
3
നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാര് എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.
4
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5
യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത്.
6
മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂര്‍ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവന്‍ ആര്?
7
ശലോമോന്റെ പല്ലക്കു തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാര് അതിന്റെ ചുറ്റും ഉണ്ട്.
8
അവരെല്ലാവരും വാളെടുത്ത യുദ്ധസമര്ഥന്മാര്; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തന് അരയ്ക്കു വാള് കെട്ടിയിരിക്കുന്നു.
9
ശലോമോന്‍രാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
10
അതിന്റെ മേക്കട്ടിക്കാൽ അവന് വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു.
11
സീയോന്‍പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്ന് ശലോമോന്‍രാജാവിനെ അവന്റെ കല്യാണദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 4 →
All chapters:
1
2
3
4
5
6
7
8