bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Song of Solomon 8
Song of Solomon 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
1
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന് ആയിരുന്നുവെങ്കിൽ! ഞാന്‍ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
2
നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാന്‍ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗം ചേര്‍ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന് ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
3
അവന്റെ ഇടംകൈ എന്റെ തലയിന്‍കീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
4
യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
5
മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്? നാരകത്തിന് ചുവട്ടിൽവച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവു കിട്ടിയത്.
6
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലുംവച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
7
ഏറിയ വെള്ളങ്ങള് പ്രേമത്തെ കെടുപ്പാന് പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന് തന്റെ ഗൃഹത്തിലുള്ള സര്‍വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
8
നമുക്ക് ഒരു ചെറിയ പെങ്ങള് ഉണ്ട്; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്ന നാളിൽ നാം അവള്‍ക്കുവേണ്ടി എന്തു ചെയ്യും?
9
അവള് ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10
ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11
ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; ആ മുന്തിരിത്തോട്ടം അവന് കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോരുത്തന് ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12
എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവര്‍ക്ക് ഇരുനൂറും ഇരിക്കട്ടെ.
13
ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അത് എന്നെയും കേള്‍പ്പിക്കേണമേ.
14
എന്റെ പ്രിയാ, നീ പരിമളപര്‍വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
All chapters:
1
2
3
4
5
6
7
8