bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 15
Job 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 16 →
1
അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു:
2
“ജ്ഞാനി പൊള്ളവാക്കു പറയുമോ? കിഴക്കന്‍ കാറ്റുകൊണ്ട് അവന് സ്വയം നിറയ്ക്കുമോ?
3
വ്യര്‍ഥവിവാദത്തില്‍ അവന് ഏര്‍പ്പെടുമോ? അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ടു തര്‍ക്കിക്കുമോ?
4
നീ ദൈവഭക്തി ഉപേക്ഷിക്കുന്നു. ദൈവചിന്തപോലും നിന്നിലില്ല.
5
അകൃത്യമാണു നിന്റെ അധരങ്ങളെ ഉപദേശിക്കുന്നത്. വഞ്ചകന്റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്.
6
നിന്നെ കുറ്റം വിധിക്കുന്നതു ഞാനല്ല, നിന്റെ വാക്കുകള്‍ തന്നെയാണ്. നിന്റെ ഓരോ വാക്കും നിനക്കെതിരായി സാക്ഷ്യം വഹിക്കുന്നു.
7
ആദ്യം ജനിച്ചവന് നീയാണോ? പര്‍വതങ്ങള്‍ക്കു മുമ്പേ നീ ജനിച്ചുവോ?
8
ദൈവത്തിന്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം നിന്റെ കുത്തകയാണോ?
9
ഞങ്ങള്‍ക്കില്ലാത്ത എന്ത് അറിവാണു നിനക്കുള്ളത്? ഞങ്ങള്‍ക്ക് അജ്ഞാതമായ എന്താണ് നിനക്കറിയാവുന്നത്?
10
ഞങ്ങളുടെ ഇടയില്‍ തല നരച്ചവരുണ്ട്, നിന്റെ പിതാവിനെക്കാള്‍ പ്രായമുള്ള വയോവൃദ്ധന്മാര്
11
ദൈവത്തിന്റെ സമാശ്വാസങ്ങള്‍ നിനക്കു നിസ്സാരമാണോ? അതു തീരെ സൗമ്യമായിപ്പോയെന്നോ?
12
എന്തിനാണു നീ വികാരാധീനനാകുന്നത്? നിന്റെ കണ്ണുകള്‍ ജ്വലിക്കുന്നതെന്ത്?
13
നീ ദൈവത്തിനു നേരേ കോപിക്കുന്നു; കോപഭാഷണങ്ങള്‍ ചൊരിയുന്നു.
14
മനുഷ്യനു നിഷ്കളങ്കനാകാന്‍ കഴിയുമോ? സ്ത്രീയില്‍നിന്നു ജനിച്ചവന് നീതിമാനാകാന്‍ സാധിക്കുമോ?
15
ദൈവത്തിനു തന്റെ വിശുദ്ധന്മാരില്‍പോലും വിശ്വാസമില്ല; അവിടുത്തെ ദൃഷ്ടിയില് സ്വര്‍ഗംപോലും നിര്‍മ്മലമല്ല.
16
എങ്കില്‍ മ്ലേച്ഛനും ദുഷിച്ചവനും, വെള്ളം പോലെ അധര്‍മം കുടിക്കുന്നവനുമായ മനുഷ്യന്റെ കാര്യം എന്തു പറയാനാണ്?
17
ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ കണ്ടിട്ടുള്ളതു കാണിച്ചുതരാം.
18
ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതും അവരുടെ പിതാക്കന്മാര് മറച്ചു വയ്‍ക്കാതിരുന്നിട്ടുള്ളതും ഞാന്‍ പ്രസ്താവിക്കാം.
19
ദേശം നല്‍കിയത് അവര്‍ക്കു മാത്രമായിട്ടാണല്ലോ; അന്യര്‍ അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20
നിഷ്ഠുരനായ ദുഷ്ടന് തന്റെ ആയുസ്സു പൂര്‍ത്തിയാകുന്നതുവരെ വേദനയില്‍ പുളയുന്നു.
21
ഭീകരശബ്ദങ്ങള്‍ അവന്റെ ചെവിയില്‍ മുഴങ്ങുന്നു. ഐശ്വര്യകാലത്ത് വിനാശകന് അവന്റെമേല്‍ ചാടിവീഴുന്നു.
22
അന്ധകാരത്തില്‍നിന്നു മടങ്ങിവരാമെന്ന് അവന് ആശയില്ല; വാളിന് ഇരയാകാന്‍ അവന് വിധിക്കപ്പെട്ടിരിക്കുന്നു.
23
ആഹാരത്തിനായി അവന് അലഞ്ഞു നടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് അവന് ചോദിക്കും; അന്ധകാരദിനം ആസന്നമായിരിക്കുന്നു എന്ന് അവനറിയാം.
24
കൊടിയ ദുഃഖവും വേദനയും അവനെ സംഭീതനാക്കുന്നു; പടയ്ക്കു പുറപ്പെട്ട രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.
25
അവന് ദൈവത്തിന് എതിരായി കൈയുയര്‍ത്തി; സര്‍വശക്തനോടു ധിക്കാരം കാട്ടിയല്ലോ.
26
വന്‍പരിചയുമായി അവന് ദൈവത്തിനു നേരേ ധിക്കാരത്തോടെ പാഞ്ഞുചെല്ലുന്നു.
27
അവന് മേദസ്സുകൊണ്ടു മുഖംമൂടുന്നു; അരക്കെട്ടിനു കൊഴുപ്പു കൂട്ടുന്നു.
28
അവന് ശൂന്യനഗരങ്ങളില്‍, ആരും പാര്‍ക്കാതെ ഇടിഞ്ഞുപോകേണ്ട വീടുകളില്‍ പാര്‍ക്കുന്നു.
29
അവന് സമ്പന്നനാകുകയില്ല; അവന്റെ സമ്പാദ്യം നിലനില്ക്കുകയില്ല; അവന് ഭൂമിയില്‍ വേര് പിടിക്കുകയില്ല;
30
അന്ധകാരത്തില്‍നിന്ന് അവന് രക്ഷപെടുകയില്ല; അഗ്നിജ്വാല അവന്റെ ശാഖകളെ കരിച്ചുകളയും. അവന്റെ പൂക്കളെ കാറ്റു പറത്തിക്കളയും;
31
അവന് ശൂന്യതയെ ആശ്രയിച്ചു സ്വയം വഞ്ചിക്കാതിരിക്കട്ടെ. ശൂന്യതയായിരിക്കുമല്ലോ അവന്റെ പ്രതിഫലം;
32
ആയുസ്സ് തികയുന്നതിനുമുമ്പ് അവന്റെ പ്രതിഫലം മുഴുവനായി അളന്നു നല്കപ്പെടും. അവന്റെ ചില്ലകള്‍ പച്ചപിടിക്കുകയില്ല;
33
മുന്തിരിവള്ളിയില്‍നിന്നെന്നപോലെ അവന്റെ പാകമാകാത്ത പഴങ്ങള്‍ കൊഴിഞ്ഞു വീഴും; ഒലിവുവൃക്ഷത്തില്‍നിന്നെന്നപോലെ പൂക്കള്‍ കൊഴിഞ്ഞുപോകും.
34
അഭക്തന്റെ ഭവനം ശൂന്യമാകും; കോഴ വാങ്ങുന്നവന്റെ കൂടാരം അഗ്നിക്കിരയാകും.
35
അവര്‍ ദ്രോഹത്തെ ഗര്‍ഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.”
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42