bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 38
Job 38
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 39 →
1
അപ്പോള്‍ സര്വേശ്വരന് ചുഴലിക്കാറ്റില്‍ നിന്ന് ഇയ്യോബിന് ഉത്തരം അരുളി:
2
“അറിവില്ലാത്ത വാക്കുകളാല്‍, ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്?
3
പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക; ഞാന്‍ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക.
4
ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെ ആയിരുന്നു? അറിയാമെങ്കില്‍ പറയുക.
5
അതിന്റെ അളവു നിര്‍ണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്റെ മീതെ അളവുനൂല്‍ പിടിച്ചത് ആര്?
6
പ്രഭാതനക്ഷത്രങ്ങള്‍ ഒത്തുചേര്‍ന്നു പാടുകയും മാലാഖമാര്‍ ആനന്ദിച്ച് ആര്‍ത്തുവിളിക്കുകയും ചെയ്തപ്പോള്‍,
7
ഭൂമിയുടെ അടിസ്ഥാനം ഏതിന്മേല് ഉറപ്പിച്ചു? അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു?
8
ഗര്‍ഭത്തില്‍നിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്?
9
അന്നു ഞാന്‍ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി.
10
ഞാന്‍ സമുദ്രത്തിന് അതിര്‍ത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു.
11
പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്റെ ഗര്‍വിഷ്ഠമായ തിരമാലകള്‍ നില്ക്കട്ടെ എന്നു ഞാന്‍ സമുദ്രത്തോടു കല്പിച്ചു.
12
ഭൂമിയുടെ അതിര്‍ത്തികളെ പിടിച്ചടക്കാനും ദുര്‍ജനത്തെ കുടഞ്ഞുകളയാനും
13
നീ ആയുസ്സില്‍ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ? അരുണോദയത്തിന് നീ സ്ഥാനം നിര്‍ദ്ദേശിച്ചിട്ടുണ്ടോ?
14
മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു. വര്‍ണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു.
15
ദുഷ്ടന്മാര്ക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു. അവര്‍ ഉയര്‍ത്തിയ കരങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.
16
സമുദ്രത്തിന്റെ ഉറവിടത്തില്‍ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?
17
മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്റെ വാതിലുകള്‍ നിനക്കു ദൃശ്യമായിട്ടുണ്ടോ?
18
ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയൊക്കെ നിനക്ക് അറിയാമെങ്കില്‍ പറയുക.
19
വെളിച്ചത്തിന്റെ വാസസ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാര്‍പ്പിടം എവിടെ?
20
അവയെ അവയുടെ അതിര്‍ത്തിക്കുള്ളിലേക്ക് നയിക്കാന്‍ അവയുടെ പാര്‍പ്പിടത്തിലേക്കുള്ള വഴി നിനക്ക് അറിയാമോ?
21
നിശ്ചയമായും നിനക്കറിയാം; നീ അന്നേ ജനിച്ചിരുന്നല്ലോ; നിന്റെ ആയുസ്സ് അത്രയ്ക്ക് ദീര്‍ഘമാണല്ലോ;
22
ഹിമത്തിന്റെ സംഭരണശാലകളില്‍ നീ പ്രവേശിച്ചിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23
കഷ്ടകാലത്തേക്കും യുദ്ധകാലത്തേക്കും വേണ്ടി ഞാന്‍ അവ സംഭരിച്ചിരിക്കുന്നു.
24
വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും ഭൂമിയില്‍ വീശുന്ന കിഴക്കന്‍കാറ്റിന്റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്?
25
നിര്‍ജനപ്രദേശത്തും ആരും പാര്‍ക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും
26
തരിശായ പാഴ്നിലത്തിന്റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി
27
പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്?
28
മഴയ്ക്കു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികള്‍ക്ക് ആരു ജന്മമേകി?
29
ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറത്തുവന്നു? ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്കി?
30
വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു.
31
കാര്‍ത്തിക നക്ഷത്രങ്ങളുടെ ചങ്ങലകള്‍ ബന്ധിക്കാമോ? മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ?
32
നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ? സപ്തര്‍ഷിമണ്ഡലത്തെ നയിക്കാമോ?
33
ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിനക്കറിയാമോ? അവ ഭൂമിയില്‍ പ്രയോഗിക്കാന്‍ നിനക്കു കഴിയുമോ?
34
പെരുവെള്ളം നിന്നെ മൂടാന്‍ തക്കവിധം മഴ പെയ്യിക്കാന്‍ മേഘങ്ങളോട് ഉച്ചത്തില്‍ ആജ്ഞാപിക്കാന്‍ നിനക്കു കഴിയുമോ?
35
‘ഇതാ ഞങ്ങള്‍’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാന്‍ തക്കവിധം മിന്നല്‍പ്പിണരുകളോട് ആജ്ഞാപിക്കാമോ?
36
ഹൃദയത്തില്‍ ജ്ഞാനവും മനസ്സില്‍ വിവേകവും നിക്ഷേപിച്ചതാര്?
37
പൂഴി കട്ടിയായിത്തീരാനും മണ്‍കട്ടകള്‍ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം
38
ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാന് ആര്‍ക്കു കഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണാനും ആര്‍ക്കു കഴിയും?
39
സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോള്‍, മറവിടങ്ങളില്‍ പതിയിരിക്കുമ്പോള്‍,
40
അവയ്ക്കുവേണ്ടി ഇര തേടിക്കൊടുക്കാനും സിംഹക്കുട്ടികളുടെ വിശപ്പടക്കാനും നിനക്കു കഴിയുമോ?
41
വിശന്നിട്ടു ദൈവത്തോടു നിലവിളിക്കുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഇര തേടി അലഞ്ഞുതിരിയുന്ന കാക്കയ്ക്കു തീറ്റി കൊടുക്കുന്നത് ആരാണ്?
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 39 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42