bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 31
Job 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 32 →
1
എന്റെ കണ്ണുകളുമായി ഞാന്‍ ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ കന്യകയില്‍ കണ്ണുവയ്ക്കും?
2
അത്യുന്നതനായ ദൈവം എനിക്കു നല്കുന്ന ഓഹരി എന്ത്? സര്‍വശക്തനില്‍നിന്ന് എനിക്കു ലഭിക്കുന്ന അവകാശം എന്ത്?
3
നീതികെട്ടവന്റെമേല്‍ അത്യാഹിതവും അധര്‍മിയുടെമേല്‍ വിപത്തും നിപതിക്കുന്നില്ലേ?
4
ദൈവം എന്റെ പ്രവൃത്തികള്‍ അറിയുന്നില്ലേ? എന്റെ കാല്‍വയ്പുകള്‍ അവിടുന്ന് കാണുന്നില്ലേ?
5
സത്യവിരുദ്ധമായി ഞാന്‍ നടന്നിട്ടുണ്ടെങ്കില്‍, ഞാന്‍ വഞ്ചന പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍
6
ദൈവം ഒത്തതുലാസില്‍ തൂക്കിനോക്കി എന്റെ സത്യസന്ധത നിര്‍ണയിക്കട്ടെ.
7
ഞാന്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചെങ്കില്‍, കണ്ടതിലെല്ലാം ഞാന്‍ ആര്‍ത്തിപൂണ്ടിട്ടുണ്ടെങ്കില്‍, എന്റെ കരത്തില്‍ കറ പുരണ്ടിട്ടുണ്ടെങ്കില്‍,
8
ഞാന്‍ വിതച്ചത് മറ്റൊരുവന് അനുഭവിക്കട്ടെ. എന്റെ വിളകള്‍ നിര്‍മ്മൂലമാക്കപ്പെടട്ടെ.
9
പരസ്ത്രീയില് ഞാന്‍ ഭ്രമിച്ചുപോയിട്ടുണ്ടെങ്കില്‍, അയല്ക്കാരന്റെ വാതില്ക്കല് ഞാന്‍ പതിയിരുന്നിട്ടുണ്ടെങ്കില്‍,
10
എന്റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ; അവളോടൊത്ത് അന്യര്‍ ശയിക്കട്ടെ.
11
അങ്ങനെയുള്ളതു കൊടിയ പാതകമാണല്ലോ; ന്യായാധിപന്മാര് ശിക്ഷ വിധിക്കേണ്ട അധര്‍മംതന്നെ.
12
അതു വിനാശകരമായ നരകാഗ്നിയാകുന്നു. എനിക്കുള്ള സര്‍വസ്വവും അതു നിര്‍മ്മൂലമാക്കും.
13
പരാതിയുമായി എന്നെ സമീപിച്ച ദാസന്റെയോ ദാസിയുടെയോ ന്യായം ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍,
14
ദൈവം എന്നെ വിധിക്കാന്‍ എഴുന്നേല്ക്കുമ്പോള് ഞാന്‍ എന്തു ചെയ്യും? ദൈവം അന്വേഷണം നടത്തുമ്പോള്‍ ഞാന്‍ എന്ത് ഉത്തരം പറയും?
15
അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്റെ ദാസനെയും സൃഷ്ടിച്ചത്? ഒരുവന് തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തില്‍ മെനഞ്ഞത്?
16
ദരിദ്രന് ആഗ്രഹിച്ചത് ഞാന്‍ കൊടുക്കാതിരുന്നിട്ടുണ്ടെങ്കില്‍, സഹായത്തിനുവേണ്ടി നോക്കിയ വിധവകളെ ഞാന്‍ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍,
17
അനാഥനു നല്‍കാതെ ഞാന്‍ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കില്‍,
18
ബാല്യംമുതല്‍ പിതാവിനെപ്പോലെ ഞാന്‍ അനാഥനെ വളര്‍ത്തുകയും ജനനംമുതല്‍ അവനെ പരിപാലിക്കുകയും ചെയ്തിരുന്നല്ലോ.
19
ഒരുവന് വസ്ത്രമില്ലാതെ തണുപ്പുകൊണ്ടു വലയുന്നതോ ദരിദ്രന് പുതപ്പില്ലാതെ ഇരിക്കുന്നതോ കണ്ടിട്ട് ഞാന്‍ അത് അവഗണിച്ചിട്ടുണ്ടെങ്കില്,
20
എന്റെ ആടുകളില്‍ നിന്നെടുത്ത കമ്പിളികൊണ്ടുള്ള ചൂടേറ്റ് അയാള്‍ എന്നെ ഹൃദയപൂര്‍വം അനുഗ്രഹിക്കാന്‍ ഞാന്‍ ഇട വരുത്തിയിട്ടില്ലെങ്കില്‍,
21
നഗരവാതില്ക്കല് എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട് അനാഥന്റെ നേരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍,
22
എന്റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ, എന്റെ ഭുജത്തിന്റെ സന്ധിബന്ധം അറ്റുപോകട്ടെ.
23
ദൈവം വരുത്തിയ വിപത്തിനാല്‍, ഞാന്‍ കൊടിയ ഭീതിയിലായിരുന്നു; അവിടുത്തെ പ്രഭാവത്തിന്റെ മുമ്പില്‍ നില്ക്കാന് എനിക്കു കഴിവില്ലായിരുന്നു.
24
സ്വര്‍ണത്തില്‍ ഞാന്‍ ആശ്രയം അര്‍പ്പിക്കുകയോ, തങ്കത്തെ എന്റെ ശരണം ആക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍,
25
ഞാന്‍ എന്റെ സമ്പന്നതയിലും സമ്പാദിച്ചു കൂട്ടിയതിലും സന്തോഷിക്കുന്നുവെങ്കില്‍,
26
ജ്വലിക്കുന്ന സൂര്യനെയോ ശോഭ ചൊരിയുന്ന ചന്ദ്രനെയോ കണ്ട്
27
ഞാന്‍ ഗൂഢമായി വശീകരിക്കപ്പെടുകയോ അവയോടുള്ള ആരാധനാഭാവംകൊണ്ട് സ്വന്തം കരം ചുംബിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍,
28
അതും ശിക്ഷാര്‍ഹമായ കുറ്റംതന്നെ. അത്യുന്നതനായ ദൈവത്തെ നിഷേധിക്കലാണല്ലോ അത്.
29
എന്നെ ദ്വേഷിക്കുന്നവന്റെ പതനത്തില്‍ സന്തോഷിക്കുകയോ, അവന് അനര്‍ഥം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല.
30
അവന്റെ നാശം ഇച്ഛിച്ചുകൊണ്ടു ശാപം ചൊരിഞ്ഞു പാപം ചെയ്യാന്‍ ഞാന്‍ എന്റെ നാവിനെ അനുവദിച്ചിട്ടില്ല.
31
“അവന്റെ ഭക്ഷണമേശയില്‍നിന്നു മാംസം ഭക്ഷിച്ച് തൃപ്തിവരാത്ത ആരുണ്ട്” എന്നിങ്ങനെ എന്റെ കൂടാരത്തില്‍ വസിക്കുന്നവര്‍ ചോദിക്കാതിരുന്നിട്ടില്ല.
32
പരദേശിക്കു തെരുവില്‍ രാപാര്‍ക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന് ഞാന്‍ എന്റെ വാതില്‍ തുറന്നു കൊടുത്തു.
33
അകൃത്യം മനസ്സിലൊളിപ്പിച്ച് ഞാന്‍ എന്റെ അതിക്രമങ്ങള്‍ ആരുടെ മുമ്പില്‍നിന്നും മൂടി വച്ചിട്ടില്ല.
34
ആള്‍ക്കൂട്ടത്തെ ഭയപ്പെട്ട്, മറ്റു കുടുംബങ്ങളുടെ നിന്ദയില്‍ ഭീതി തോന്നി ഞാന്‍ മൗനം അവലംബിക്കുകയോ വാതിലിനു പുറത്ത് ഇറങ്ങാതിരിക്കുകയോ ചെയ്തിട്ടില്ല.
35
ഹാ! എന്റെ സങ്കടം കേള്‍ക്കാന്‍ ആരുണ്ട്! ഇതാ, എന്റെ കൈയൊപ്പ്. സര്വശക്തന് എനിക്ക് ഉത്തരം നല്കട്ടെ! എന്റെ പ്രതിയോഗി എനിക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കിട്ടിയിരുന്നെങ്കില്‍!
36
നിശ്ചയമായും ഞാന്‍ അതു തോളില്‍ വഹിക്കുമായിരുന്നു. കിരീടംപോലെ അണിയുമായിരുന്നു.
37
എന്റെ പ്രവൃത്തികളുടെ കണക്കു ഞാന്‍ അവനു സമര്‍പ്പിക്കുമായിരുന്നു; പ്രഭുവിനെപ്പോലെ ഞാന്‍ അവനെ സമീപിക്കുമായിരുന്നു.
38
എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ ഉഴവുചാലുകള്‍ കൂട്ടമായി കരയുകയോ ചെയ്തിട്ടുണ്ടെങ്കില്‍,
39
വിലകൊടുക്കാതെ ഞാന്‍ അതിന്റെ വിളവ് അനുഭവിക്കുകയോ അതിന്റെ ഉടമകളുടെ മരണത്തിന് കാരണക്കാരനാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍,
40
കോതമ്പിനു പകരം മുള്ളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ!” (ഇയ്യോബിന്റെ വാക്കുകള്‍ സമാപിച്ചു)
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42