bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 33
Job 33
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 34 →
1
ഇയ്യോബേ, ഞാന്‍ പറയുന്നതു കേട്ടുകൊള്ളുക; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
2
ഇതാ, ഞാന്‍ വായ് തുറക്കുന്നു; താങ്കളോടു സംസാരിക്കാന്‍ തുടങ്ങുന്നു.
3
എന്റെ ഹൃദയപരമാര്‍ഥത എന്റെ വാക്കുകള്‍ വെളിവാക്കുന്നു. മനസ്സിലുള്ളതു ഞാന്‍ തുറന്നു പറയുകയാണ്.
4
ദൈവാത്മാവ് എന്നെ സൃഷ്ടിച്ചു; സര്‍വശക്തന്റെ ശ്വാസം എനിക്കു ജീവന് നല്കി.
5
കഴിയുമെങ്കില്‍ എനിക്ക് ഉത്തരം നല്‍കുക. വാദമുഖങ്ങള്‍ നിരത്തി എന്നെ നേരിടുക.
6
ദൈവമുമ്പാകെ ഞാനും താങ്കളെപ്പോലെ തന്നെ എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.
7
എന്നെക്കുറിച്ചു താങ്കള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ താങ്കളില്‍ ദുര്‍വഹമായ സമ്മര്‍ദം ചെലുത്തുകയില്ല.
8
അങ്ങു സംസാരിച്ചതു ഞാന്‍ കേട്ടു. അങ്ങു പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചു.
9
താങ്കള്‍ പറയുന്നു: ‘ഞാന്‍ നിര്‍മ്മലന്‍; അതിക്രമമൊന്നും ചെയ്തിട്ടില്ല, ഞാന്‍ നിരപരാധി; എന്നില്‍ അകൃത്യമില്ല.
10
എന്നിട്ടും ദൈവം എനിക്കെതിരെ അവസരങ്ങള്‍ ഉണ്ടാക്കി. എന്നെ അവിടുത്തെ ശത്രുവായി ഗണിക്കുന്നു
11
എന്റെ കാലുകളെ അവിടുന്ന് ആമത്തിലിടുന്നു. എന്റെ പ്രവൃത്തികളെല്ലാം അവിടുന്ന് നിരീക്ഷിക്കുന്നു.’
12
താങ്കള്‍ ഈ പറഞ്ഞതൊന്നും ശരിയല്ല; ഞാന്‍ മറുപടി പറയാം. ദൈവം മനുഷ്യനെക്കാള്‍ വലിയവനാണ്.
13
‘അവിടുന്ന് എന്റെ വാക്കുകള്‍ക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു?
14
ദൈവം പലപല വഴികളില്‍ സംസാരിക്കുന്നെങ്കിലും, മനുഷ്യന് ഗ്രഹിക്കുന്നില്ല.
15
മനുഷ്യന് നിദ്രയില്‍ അമരുമ്പോള്‍, അവന് തന്റെ കിടക്കയില്‍ മയങ്ങുമ്പോള്‍ സ്വപ്നത്തില്‍, നിശാദര്‍ശനത്തില്‍,
16
അവിടുന്ന് അവന്റെ കാതുകള്‍ തുറന്നു താക്കീതുകള്‍ കൊണ്ട് അവനെ ഭയചകിതനാക്കുന്നു.
17
മനുഷ്യന് ദുഷ്കര്‍മത്തില്‍നിന്ന് പിന്തിരിയാനും ഗര്‍വം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
18
പാതാളത്തില്‍നിന്ന് അവന്റെ ആത്മാവിനെയും വാളില്‍നിന്ന് അവന്റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു.
19
മനുഷ്യനെ അവന്റെ രോഗശയ്യയില്‍ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചില്‍ കൊണ്ടും ശിക്ഷണം നല്കുന്നു.
20
അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു.
21
അവന്റെ ശരീരം ക്ഷയിച്ച് അസ്ഥികള്‍ ഉന്തിവരുന്നു.
22
അവന്റെ പ്രാണന് പാതാളത്തെയും ജീവന് മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു.
23
ദൈവത്തിന്റെ ആയിരക്കണക്കിന് ദൂതന്മാരില് ഒരാള്‍ മനുഷ്യനു മധ്യസ്ഥനായി, അവനു ധര്‍മം ഉപദേശിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍,
24
ആ ദൂതന് അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു. “പാതാളത്തില്‍ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ, ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാന്‍ കണ്ടിരിക്കുന്നു;”
25
അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ. യൗവനകാലത്തെക്കാള്‍ അധികം പുഷ്ടി ഉണ്ടാകട്ടെ.
26
അപ്പോള്‍ ആ മനുഷ്യന് ദൈവത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും. അവന് ആനന്ദത്തോടെ തിരുസന്നിധിയില്‍ വരും. അവന് തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവര്‍ത്തിച്ചു പറയും.
27
മനുഷ്യരുടെ മുമ്പില്‍ അവര്‍ ഇങ്ങനെ പാടി ഘോഷിക്കും. ‘ഞാന്‍ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു. എന്നാല്‍ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല.
28
ഞാന്‍ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു; ഞാന്‍ ജീവന്റെ പ്രകാശം കാണും.
29
ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’
30
അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നതിനും അവന് ജീവന്റെ പ്രകാശം കാണുന്നതിനും തന്നെ.
31
ഇയ്യോബേ, ഞാന്‍ പറയുന്നതു സശ്രദ്ധം കേള്‍ക്കുക. മിണ്ടാതിരിക്കൂ; ഞാന്‍ സംസാരിക്കാം.
32
താങ്കള്‍ക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടെങ്കില്‍ പറയാം; സംസാരിക്കുക; താങ്കള്‍ നിഷ്കളങ്കനെന്നു സമര്‍ഥിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
33
താങ്കള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക; മിണ്ടാതിരിക്കുക; ഞാന്‍ താങ്കള്‍ക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 34 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42