bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Job 21
Job 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 22 →
1
അപ്പോള്‍ ഇയ്യോബ് പറഞ്ഞു:
2
“ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക; അതായിരിക്കട്ടെ നിങ്ങള്‍ എനിക്കു നല്കുന്ന സാന്ത്വനം.
3
ക്ഷമയോടെ കേള്‍ക്കുക; ഞാന്‍ പറയട്ടെ, പിന്നെ എന്നെ പരിഹസിച്ചുകൊള്ളൂ.
4
മനുഷ്യനെതിരെയാണോ എന്റെ പരാതി? ഞാന്‍ എങ്ങനെ അക്ഷമനാകാതിരിക്കും?
5
എന്റെ നേരേ നോക്കി ഭയപരവശരാകുവിന്‍; വായ് പൊത്തുവിന്‍.
6
ഓര്‍ത്തുനോക്കുമ്പോള്‍ ഉല്‍ക്കടമായ സംഭ്രമമുണ്ടാകുന്നു; എന്റെ ദേഹം വിറയ്ക്കുന്നു.
7
ദുര്‍ജനം ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ ആയുസ്സ് വാര്‍ധക്യത്തോളം നീളുകയും, അവര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്?
8
അവരുടെ സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നത് അവര്‍ കാണുന്നു.
9
അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ നിപതിക്കുന്നില്ല.
10
അവരുടെ കാളകള്‍ ഇണചേരുന്നു; ഒന്നും നിഷ്ഫലമാകുന്നില്ല; അവരുടെ പശുക്കള്‍ പ്രസവിക്കുന്നു; അവയുടെ ഗര്‍ഭം അലസുന്നില്ല.
11
അവരുടെ കുഞ്ഞുങ്ങള്‍ ആട്ടിന്‍പറ്റത്തെ പോലെ പെരുകുന്നു. അവര്‍ ഉല്ലാസനൃത്തം ചെയ്യുന്നു.
12
അവര്‍ തപ്പു കൊട്ടിയും കിന്നരം മീട്ടിയും പാടുന്നു; കുഴലിന്റെ നാദധാരയില്‍ ആനന്ദിക്കുന്നു.
13
അവര്‍ ഐശ്വര്യസമൃദ്ധിയില്‍ ആയുഷ്കാലം കഴിക്കുന്നു, സമാധാനത്തോടെ അവര്‍ ശവക്കുഴിയിലിറങ്ങുന്നു.
14
അവര്‍ ദൈവത്തോടു പറയുന്നു; അകന്നുപോവുക. അവിടുത്തെ വഴികള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതില്ല.
15
ഞങ്ങള്‍ സേവിക്കാന്‍ ആരാണീ സര്വശക്തന്? ദൈവത്തോടു പ്രാര്‍ഥിച്ചിട്ട് ഞങ്ങള്‍ക്ക് എന്തു കിട്ടാനാണ്?’
16
ഇതാ, അവരുടെ ഐശ്വര്യം അവര്‍ക്കധീനം തന്നെയല്ലേ? എന്നാല്‍ ദുഷ്ടന്മാരുടെ ഉപദേശം എനിക്കാവശ്യമില്ല.
17
ദുഷ്ടന്മാരുടെ വിളക്ക് എത്രയോ തവണ കെട്ടുപോയിരിക്കുന്നു. വിപത്തുകള്‍ അവരുടെമേല്‍ വന്നിട്ടില്ലേ? ദൈവം തന്റെ കോപത്തില്‍ അവരുടെമേല്‍ കഷ്ടത അയച്ചിട്ടില്ലേ?
18
അവര്‍ കാറ്റില്‍പ്പെട്ട വൈക്കോല്‍പോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും അല്ലേ?
19
പിതാക്കളുടെ അപരാധം അവരുടെ മക്കള്‍ക്കായി ദൈവം കരുതിവയ്ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അപരാധികളെത്തന്നെ ദൈവം ശിക്ഷിക്കട്ടെ. അര്‍ഹിക്കുന്ന പ്രതിഫലം ദൈവം നല്കുന്നു എന്ന് അവര്‍ അറിയട്ടെ
20
തങ്ങളുടെ നാശം സ്വന്തം കണ്ണുകള്‍കൊണ്ടു തന്നെ അവര്‍ കാണട്ടെ. സര്‍വശക്തന്റെ ക്രോധത്തിന്റെ പാനപാത്രം അവര്‍ കുടിക്കട്ടെ.
21
ആയുസ്സൊടുങ്ങിയാല്‍ പിന്നെ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അവര്‍ക്ക് എന്ത് ആകുലത?
22
ഉന്നതന്മാരെപ്പോലും വിധിക്കുന്ന ദൈവത്തിന് അവര്‍ ജ്ഞാനം ഉപദേശിച്ചുകൊടുക്കുമോ?
23
സമൃദ്ധിയുടെ മധ്യത്തില്‍ സ്വസ്ഥനും സുരക്ഷിതനും ആയിരിക്കെ ഒരുവന് മരിക്കുന്നു.
24
അവന്റെ ശരീരത്തില്‍ മേദസ്സു മുറ്റിയിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ വരണ്ടിട്ടില്ല.
25
മറ്റൊരാള്‍ ഉല്‍ക്കടമായ വേദനയോടെ മരിക്കുന്നു. അയാള്‍ സുഖമെന്തെന്ന് അറിഞ്ഞിട്ടേയില്ല.
26
എന്നാല്‍ അവര്‍ ഇരുവരും ഒന്നുപോലെ പൂഴിയില്‍ അമരുന്നു. പുഴുക്കള്‍ അവരെ പൊതിയുന്നു.
27
നിങ്ങളുടെ ആലോചനകളും എന്നെ തെറ്റില്‍ ചാടിക്കാനുള്ള ഉപായങ്ങളും എനിക്ക് അറിയാം.
28
ആ പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന് വസിച്ചിരുന്ന കൂടാരം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു.
29
[29,30] വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലേ? വിനാശത്തിന്റെ നാളില്‍ ദുഷ്ടന് ഒഴിവാക്കപ്പെടുന്നു എന്നും ക്രോധദിവസത്തില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നു എന്നുമുള്ള അവരുടെ സാക്ഷ്യം നിങ്ങള്‍ക്കു സ്വീകാര്യമല്ലേ?
31
അവന്റെ മാര്‍ഗങ്ങളെ അവന്റെ മുഖത്തു നോക്കി ആര് കുറ്റപ്പെടുത്തും? അവന്റെ പ്രവൃത്തികള്‍ക്ക് ആര് പകരം ചോദിക്കും?
32
അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുകയും ശവകുടീരത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
33
താഴ്വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും; എല്ലാവരും അവനെ അനുഗമിക്കുന്നു. അവന്റെ മുന്‍ഗാമികളും അസംഖ്യമാണ്.
34
പിന്നെ എങ്ങനെ നിങ്ങള്‍ എന്നെ പാഴ്വാക്കുകളാല്‍ ആശ്വസിപ്പിക്കും. നിങ്ങളുടെ മറുപടി കാപട്യത്തില്‍ കുറഞ്ഞൊന്നുമല്ല.”
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42