bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 13
Acts 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
1
അന്ത്യൊക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍, ശൗല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
2
അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍: ഞാന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു.
3
അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈ വച്ച് അവരെ പറഞ്ഞയച്ചു.
4
പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി,
5
സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന് അവര്‍ക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു.
6
അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു.
7
അവന് ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവന് ബര്‍ന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേള്പ്പാന് ആഗ്രഹിച്ചു.
8
എന്നാല്‍ എലീമാസ് എന്ന വിദ്വാന് -ഇതാകുന്നു അവന്റെ പേരിന്റെ അര്‍ഥം- അവരോട് എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
9
അപ്പോള്‍ പൗലൊസ് എന്നു പേരുള്ള ശൗല്‍ പരിശുദ്ധാത്മപൂര്‍ണനായി അവനെ ഉറ്റുനോക്കി:
10
ഹേ! സകല കപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വനീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
11
ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെമേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേല്‍ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവന് തപ്പിനടന്നു.
12
ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു.
13
പൗലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാന് അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
14
അവരോ പെര്‍ഗ്ഗയില്‍നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയില്‍ എത്തി ശബ്ബത്ത്നാളില്‍ പള്ളിയില്‍ ചെന്ന് ഇരുന്നു.
15
ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചു: സഹോദരന്മാരേ, നിങ്ങള്‍ക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.
16
പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേല്‍പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേള്‍പ്പിന്‍.
17
യിസ്രായേല്‍ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വര്‍ധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു.
18
മരുഭൂമിയില്‍ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
19
കനാന്‍ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
20
അതിന്റെശേഷം അവന് അവര്‍ക്ക് ശമൂവേല്‍പ്രവാചകന്‍വരെ ന്യായാധിപതിമാരെ കൊടുത്തു.
21
അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്റെ മകന് ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
22
അവനെ നീക്കിയിട്ടു ദാവീദിനെ അവര്‍ക്കു രാജാവായി വാഴിച്ചു: ഞാന്‍ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന് എന്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
23
അവന്റെ സന്തതിയില്‍നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
24
അവന്റെ വരവിനു മുമ്പേ യോഹന്നാന് യിസ്രായേല്‍ജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
25
യോഹന്നാന് ജീവകാലം തികവാറായപ്പോള്‍: നിങ്ങള്‍ എന്നെ ആര് എന്ന് നിരൂപിക്കുന്നു? ഞാന്‍ മശീഹായല്ല; അവന് എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പ് അഴിപ്പാന് ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
26
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
27
യെരൂശലേംനിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്കു വിധിക്കയാല്‍ അവയ്ക്കു നിവൃത്തി വരുത്തി.
28
മരണത്തിന് ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവര്‍ പീലാത്തൊസിനോട് അപേക്ഷിച്ചു.
29
അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്ന് ഇറക്കി ഒരു കല്ലറയില്‍ വച്ചു.
30
ദൈവമോ അവനെ മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്പിച്ചു;
31
അവന് തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള്‍ ആകുന്നു.
32
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
33
നീ എന്റെ പുത്രന്; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
34
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന് അവനെ മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവന്: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും എന്ന് പറഞ്ഞിരിക്കുന്നു.
35
മറ്റൊരു സങ്കീര്‍ത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന് നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
36
ദാവീദ് തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു.
37
ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ,
38
ഇവന്മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
39
മോശെയുടെ ന്യായപ്രമാണത്താല്‍ നിങ്ങള്‍ക്കു നീതീകരണം വരുവാന്‍ കഴിയാത്ത സകലത്തില്‍നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല്‍ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള്‍ അറിഞ്ഞുകൊള്വിന്.
40
ആകയാല്‍. “ഹേ നിന്ദക്കാരേ, നോക്കുവിന്‍; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന്‍. നിങ്ങളുടെ കാലത്തു ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ”
41
എന്ന് പ്രവാചകപുസ്തകങ്ങളില്‍ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ക്കു ഭവിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്വിന്.
42
അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റേ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്ന് അവര്‍ അപേക്ഷിച്ചു.
43
പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര് പൗലൊസിനെയും ബര്‍ന്നബാസിനെയും അനുഗമിച്ചു; അവര്‍ അവരോട് സംസാരിച്ചു ദൈവകൃപയില്‍ നിലനില്ക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.
44
പിറ്റേ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്പ്പാന് വന്നു കൂടി.
45
യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന് എതിര് പറഞ്ഞു.
46
അപ്പോള്‍ പൗലൊസും ബര്‍ന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യര്‍ എന്ന് വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.
47
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കര്‍ത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.
48
ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.
49
കര്‍ത്താവിന്റെ വചനം ആ നാട്ടില്‍ എങ്ങും വ്യാപിച്ചു.
50
യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബര്‍ന്നബാസിന്റെയും നേരേ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍നിന്നു പുറത്താക്കിക്കളഞ്ഞു.
51
എന്നാല്‍ അവര്‍ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരേ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി.
52
ശിഷ്യന്മാര് സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28