bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 26
Acts 26
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 27 →
1
അഗ്രിപ്പാവ് പൗലൊസിനോട്: നിന്റെ കാര്യം പറവാന്‍ അനുവാദം ഉണ്ട് എന്നു പറഞ്ഞപ്പോള്‍ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍:
2
അഗ്രിപ്പാരാജാവേ, യെഹൂദന്മാര്‍ എന്റെമേല്‍ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയുംകുറിച്ച് ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാന് ഇടവന്നതുകൊണ്ട്,
3
വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന് ആകയാല്‍ ഞാന്‍ ഭാഗ്യവാന് എന്ന് നിരൂപിക്കുന്നു; അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേള്‍ക്കേണമെന്ന് അപേക്ഷിക്കുന്നു.
4
എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല് ബാല്യം തുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു.
5
ഞാന്‍ നമ്മുടെ മാര്‍ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്ന് അവര്‍ ആദിമുതല് അറിയുന്നു; അവര്‍ക്കു മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.
6
ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്ക്കു ലഭിച്ചതും
7
നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ട് എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നത്. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്റെമേല്‍ കുറ്റം ചുമത്തുന്നത്.
8
ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്ന് നിങ്ങള്‍ക്കു തോന്നുന്നത് എന്ത്?
9
നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം.
10
അത് ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരില് പലരെയും തടവില്‍ ആക്കി അടച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.
11
ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരേ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു.
12
ഇങ്ങനെ ചെയ്തുവരികയില്‍ ഞാന്‍ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോള്‍,
13
രാജാവേ, നട്ടുച്ചയ്ക്കു ഞാന്‍ വഴിയില്‍ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍നിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
14
ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.
15
നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിനു കര്‍ത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാന്‍;
16
എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.
17
ജനത്തിന്റെയും ജാതികളുടെയും കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.
18
അവര്‍ക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയയ്ക്കുന്നു എന്നു കല്പിച്ചു.
19
അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാന്‍ സ്വര്ഗീയദര്ശനത്തിന് അനുസരണക്കേടു കാണിക്കാതെ
20
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്ന് പ്രസംഗിച്ചു.
21
ഇതുനിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍വച്ച് എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.
22
എന്നാല്‍ ദൈവത്തിന്റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞുപോരുകയും ചെയ്യുന്നു.
23
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറേയൊന്നും ഞാന്‍ പറയുന്നില്ല.
24
ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താല്‍ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.
25
അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.
26
രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാന്‍ പ്രാഗല്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്കു നിശ്ചയമുണ്ട്; അത് ഒരു കോണില്‍ നടന്നതല്ല.
27
അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
28
അഗ്രിപ്പാ പൗലൊസിനോട്: ഞാന്‍ ക്രിസ്ത്യാനിയായിത്തീരുവാന്‍ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
29
അതിനു പൗലൊസ്: നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകെട്ടെ അധികംകൊണ്ടാകെട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
30
അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറിനിന്നു:
31
ഈ മനുഷ്യന് മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് തമ്മില്‍ പറഞ്ഞു.
32
കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28