bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 25
Acts 25
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
1
ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നിട്ടു മൂന്നുനാള്‍ കഴിഞ്ഞശേഷം കൈസര്യയില്‍നിന്നു യെരൂശലേമിലേക്കു പോയി.
2
അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരേ അവന്റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു;
3
ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവര്‍ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു;
4
വഴിയില്‍വച്ച് അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്ക് പോകുന്നുണ്ട്;
5
നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്ന് ആ മനുഷ്യന്റെ നേരേ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കെ” എന്ന് ഉത്തരം പറഞ്ഞു.
6
അവന് ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തില്‍ ഇരുന്ന് പൗലൊസിനെ വരുത്തുവാന്‍ കല്പിച്ചു.
7
അവന് വന്നാറെ യെരൂശലേമില്‍നിന്ന് വന്ന യെഹൂദന്മാര്‍ ചുറ്റും നിന്ന് അവന്റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
8
പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകെട്ടെ ദൈവാലയത്തോടാകെട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന് അവര്‍ക്ക് കഴിഞ്ഞില്ല.
9
എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ച് പൗലൊസിനോട്: യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പില്‍വച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാന്‍ നിനക്ക് സമ്മതമുണ്ടോ എന്ന് ചോദിച്ചതിന്
10
പൗലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോട് ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അത് നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
11
ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവര്‍ എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;
12
ഞാന്‍ കൈസരെ അഭയം ചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും എന്ന് ഉത്തരം പറഞ്ഞു.
13
ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്വാന് കൈസര്യയില്‍ എത്തി.
14
കുറെനാള്‍ അവിടെ പാര്‍ക്കുമ്പോള്‍ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോട് വിവരിച്ചുപറഞ്ഞത്: ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരന് ഉണ്ട്.
15
ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കല്‍ വന്ന് അവന്റെ നേരേ അന്യായം ബോധിപ്പിച്ചു വിധിക്ക് അപേക്ഷിച്ചു.
16
എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിപ്പാന് ഇടകിട്ടും മുമ്പേ യാതൊരു മനുഷ്യനെയും ഏല്പിച്ചുകൊടുക്കുന്നത് റോമര്‍ക്ക് മര്യാദയല്ല എന്ന് ഞാന്‍ അവരോട് ഉത്തരം പറഞ്ഞു.
17
ആകയാല്‍ അവര്‍ ഇവിടെ വന്നുകൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റേന്നുതന്നെ ന്യായാസനത്തില്‍ ഇരുന്ന് ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.
18
വാദികള്‍ അവന്റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം ഒന്നും ബോധിപ്പിക്കാതെ
19
സ്വന്ത മതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്‍ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളൂ.
20
ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാന്‍ അറിയായ്കയാല്‍: നിനക്ക് യെരൂശലേമിലേക്ക് പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.
21
എന്നാല്‍ പൗലൊസ് ചക്രവര്‍ത്തി തിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയയ്ക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.
22
ആ മനുഷ്യന്റെ പ്രസംഗം കേള്പ്പാന് എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോട് പറഞ്ഞതിന്: നാളെ കേള്‍ക്കാം എന്ന് അവന് പറഞ്ഞു.
23
പിറ്റേന്നു അഗ്രിപ്പാവ് ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല് പൗലൊസിനെ കൊണ്ടുവന്നു.
24
അപ്പോള്‍ ഫെസ്തൊസ് പറഞ്ഞത്: അഗ്രിപ്പാരാജാവേ, ഇവിടെ വന്നുകൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ച് എന്നോട് അപേക്ഷിക്കയും അവനെ ജീവനോടെ വച്ചേക്കരുത് എന്ന് നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ.
25
അവന് മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഞാന്‍ ഗ്രഹിച്ചു; അവന് തന്നെയും ചക്രവര്‍ത്തി തിരുമനസ്സിനെ അഭയം ചൊല്ലുകയാല്‍ അവനെ അയയ്ക്കേണം എന്ന് വിധിച്ചിരിക്കുന്നു.
26
അവനെക്കുറിച്ചു തിരുമേനിക്ക് എഴുതുവാന്‍ എനിക്കു നിശ്ചയമായത് ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന് അവനെ നിങ്ങളുടെ മുമ്പിലും, വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
27
തടവുകാരനെ അയയ്ക്കുമ്പോള്‍ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28