bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 27
Acts 27
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
1
ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
2
അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനീക്യയില്നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
3
പിറ്റേന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
4
അവിടെനിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതികൂലമാകയാല്‍ കുപ്രൊസ്ദ്വീപിന്റെ മറപറ്റി ഓടി;
5
കിലിക്യ, പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.
6
അവിടെ ശതാധിപന് ഇതല്യക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി.
7
പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി,
8
കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
9
ഇങ്ങനെ വളരെനാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്:
10
പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്ന് ഞാന്‍ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു.
11
ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു.
12
ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.
13
തെക്കന്‍കാറ്റു മന്ദമായി ഊതുകയാല് താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി.
14
കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റ് അടിച്ചു.
15
കപ്പല്‍ കാറ്റിന്റെ നേരേ നില്പാന് കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ട് അങ്ങനെ പാറിപ്പോയി.
16
ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
17
അത് വലിച്ചുകയറ്റിയിട്ട് അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി.
18
ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവര്‍ ചരക്കു പുറത്തുകളഞ്ഞു.
19
മൂന്നാംനാള്‍ അവര്‍ സ്വന്തം കൈയാല്‍ കപ്പല്‍ക്കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.
20
വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാല് ഞങ്ങള്‍ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി.
21
അവര്‍ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
22
എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണനു ഹാനി വരുകയില്ല.
23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന് ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു:
24
പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പില്‍ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
25
അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.
26
എങ്കിലും നാം ഒരു ദ്വീപിന്മേല് മുട്ടി വീഴേണ്ടതാകുന്നു.
27
പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ധരാത്രിയില്‍ ഒരു കരയ്ക്കു സമീപിക്കുന്നു എന്ന് കപ്പല്ക്കാര്ക്കു തോന്നി.
28
അവര്‍ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
29
പാറസ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ച് അവര്‍ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
30
എന്നാല്‍ കപ്പല്ക്കാര് കപ്പല്‍ വിട്ട് ഓടിപ്പോകുവാന്‍ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
31
അപ്പോള്‍ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.
32
പടയാളികള്‍ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു.
33
നേരം വെളുക്കാറായപ്പോള്‍ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
34
അതുകൊണ്ട് ആഹാരം കഴിക്കേണം എന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
35
ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിയിട്ടു നുറുക്കി തിന്നുതുടങ്ങി.
36
അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
37
കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആള് ഉണ്ടായിരുന്നു.
38
അവര്‍ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലില്‍ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
39
വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്ന് അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്ക് ഓടിക്കേണം എന്ന് ഭാവിച്ചു.
40
നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി.
41
ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല് ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞ് അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.
42
തടവുകാരില്‍ ആരും നീന്തി ഓടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്ന് പടയാളികള്‍ ആലോചിച്ചു.
43
ശതാധിപനോ പൗലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ട് അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരയ്ക്കു പറ്റുവാനും
44
ശേഷമുള്ളവര്‍ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു.; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപെടുവാന്‍ സംഗതിവന്നു.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28