bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 22
Acts 22
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
1
സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊള്‍വിന്‍.
2
എന്നാല്‍ എബ്രായഭാഷയില്‍ സംസാരിക്കുന്നതു കേട്ടിട്ട് അവര്‍ അധികം മൗനമായി നിന്നു. അവന് പറഞ്ഞതെന്തെന്നാല്‍:
3
ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനിച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്റെ കാല്ക്കല് ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയില് എരിവുള്ളവനായിരുന്നു.
4
ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.
5
അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാന്‍ അവിടേക്കു യാത്രയായി.
6
അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോള്‍ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.
7
ഞാന്‍ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
8
കര്‍ത്താവേ, നീ ആര് എന്നു ഞാന്‍ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്ന് അവന് എന്നോടു പറഞ്ഞു.
9
എന്നോടുകൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
10
കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കര്‍ത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
11
ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസിലെത്തി.
12
അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്റെ അടുക്കല്‍ വന്നു നിന്നു;
13
സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍തന്നെ ഞാന്‍ കാഴ്ച പ്രാപിച്ച് അവനെ കണ്ടു.
14
അപ്പോള്‍ അവന് എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായില്‍നിന്ന് വചനം കേള്‍പ്പാനും നിയമിച്ചിരിക്കുന്നു.
15
നീ കാണ്കയും കേള്‍ക്കയും ചെയ്തതിന് സകല മനുഷ്യര്‍ക്കും നീ അവന്റെ സാക്ഷിയായിത്തീരും.
16
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാര്‍ഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
17
പിന്നെ ഞാന്‍ യെരൂശലേമില്‍ മടങ്ങിച്ചെന്ന് ദൈവാലയത്തില്‍ പ്രാര്‍ഥിക്കുംനേരം ഒരു വിവശതയില്‍ ആയി അവനെ കണ്ടു:
18
നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവര്‍ കൈക്കൊള്‍കയില്ല എന്ന് എന്നോടു കല്പിച്ചു.
19
അതിന് ഞാന്‍: കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
20
നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവര്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
21
അവന് എന്നോട്: നീ പോക; ഞാന്‍ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്ക് അയയ്ക്കും എന്നു കല്പിച്ചു.
22
ഈ വാക്കോളം അവര്‍ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയില്‍നിന്നു നീക്കിക്കളക; അവന് ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു.
23
അവര്‍ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴിവാരി മേലോട്ട് എറിഞ്ഞുംകൊണ്ടിരിക്കുമ്പോള്‍
24
അവര്‍ ഇങ്ങനെ അവന്റെ നേരേ ആര്‍ക്കുവാന്‍ സംഗതി എന്ത് എന്ന് അറിയേണ്ടതിന് ചമ്മട്ടികൊണ്ട് അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന് പറഞ്ഞ് അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
25
തന്നെ വാറുകൊണ്ടു കെട്ടുമ്പോള്‍ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
26
ഇതു കേട്ടിട്ടു ശതാധിപന് ചെന്നു സഹസ്രാധിപനോട്: നീ എന്തു ചെയ്വാന് പോകുന്നു? ഈ മനുഷ്യന് റോമാപൗരന്‍ ആകുന്നു എന്ന് ബോധിപ്പിച്ചു.
27
സഹസ്രാധിപന് വന്ന്: നീ റോമാപൗരന്‍ തന്നെയോ? എന്നോട് പറക എന്ന് ചോദിച്ചതിന്: അതേ എന്ന് അവന് പറഞ്ഞു.
28
ഞാന്‍ ഏറിയ മുതല്‍ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു എന്ന് സഹസ്രാധിപന് പറഞ്ഞതിന്: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്ന് പൗലൊസ് പറഞ്ഞു.
29
ഭേദ്യം ചെയ്വാന് ഭാവിച്ചവര്‍ ഉടനെ അവനെ വിട്ടു മാറി; സഹസ്രാധിപനും അവന് റോമാപൗരന്‍ എന്ന് അറിഞ്ഞപ്പോള്‍ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
30
പിറ്റേന്ന് യെഹൂദന്മാര്‍ പൗലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാന്‍ ഇച്ഛിച്ചിട്ട് അവന് മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും കൂടിവരുവാന്‍ കല്പിച്ച് അവനെ കെട്ട് അഴിച്ചു താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28