bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Acts 19
Acts 19
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
1
അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൗലൊസ് ഉള്‍പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച് എഫെസൊസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു:
2
നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു.
3
എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവന് അവരോട് ചോദിച്ചതിന്: യോഹന്നാന്റെ സ്നാനം എന്ന് അവര്‍ പറഞ്ഞു.
4
അതിനു പൗലൊസ്: യോഹന്നാന് മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
5
ഇതു കേട്ടാറെഅവര് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റു.
6
പൗലൊസ് അവരുടെമേല്‍ കൈവച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്ന് അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
7
ആ പുരുഷന്മാര് എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു.
8
പിന്നെ അവന് പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചു.
9
എന്നാല്‍ ചിലര്‍ കഠിനപ്പെട്ട് അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗത്തെ ദുഷിച്ചപ്പോള്‍ അവന് അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.
10
അത് രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്പ്പാന് ഇടയായി.
11
ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍
12
അവന്റെ മെയ്മേല്‍ നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു.
13
എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാര്‍: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.
14
ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാര് ആയിരുന്നു.
15
ദുരാത്മാവ് അവരോട്: യേശുവിനെ ഞാന്‍ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാല്‍ നിങ്ങള്‍ ആര് എന്നു ചോദിച്ചു.
16
പിന്നെ ദുരാത്മാവുള്ള മനുഷ്യന് അവരുടെമേല്‍ ചാടി അവരെ കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.
17
ഇത് എഫെസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കൊക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
18
വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞ് അറിയിച്ചു.
19
ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു.
20
ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
21
ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചു: ഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
22
തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടു പേരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.
23
ആ കാലത്ത് ഈ മാര്‍ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24
വെള്ളികൊണ്ട് അര്‍ത്തെമിസ്ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കു വളരെ ലാഭം വരുത്തിവന്നു.
25
അവന് അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ട് ആകുന്നു എന്ന് നിങ്ങള്‍ക്കു ബോധ്യമല്ലോ.
26
എന്നാല്‍ ഈ പൗലൊസ് എന്നവന് കൈയാല്‍ തീര്‍ത്തതു ദേവന്മാര് അല്ല എന്ന് പറഞ്ഞുകൊണ്ട് എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയിലൊക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്ന് നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27
അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
28
അവര്‍ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്ന് ആര്‍ത്തു.
29
പട്ടണം മുഴുവനും കലഹംകൊണ്ടു നിറഞ്ഞു, അവര്‍ പൗലൊസിന്റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തര്‍ഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്ക് ഒരുമനപ്പെട്ടു പാഞ്ഞുചെന്നു.
30
പൗലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര് അവനെ വിട്ടില്ല.
31
ആസ്യാധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര് ആകയാല്‍: രംഗസ്ഥലത്തു ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കല്‍ ആളയച്ച് അപേക്ഷിച്ചു.
32
ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.
33
യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിക്കൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലെക്സന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന് ഭാവിച്ചു.
34
എന്നാല്‍ അവന് യെഹൂദന് എന്ന് അറിഞ്ഞപ്പോള്‍: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്ന് എല്ലാവരും കൂടി രണ്ടു മണി നേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.
35
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യന് ആര്?
36
ഇത് എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു.
37
ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
38
എന്നാല്‍ ദെമേത്രിയൊസിനും കൂടെയുള്ള തൊഴില്‍ക്കാര്‍ക്കും വല്ലവന്റെയും നേരേ ഒരു സംഗതി ഉണ്ടെങ്കില്‍ വിസ്താരദിവസങ്ങള്‍ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മില്‍ വ്യവഹരിക്കട്ടെ.
39
വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മസഭയില്‍ തീര്‍ക്കാമല്ലോ.
40
ഇന്നത്തെ കലഹത്തിനു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട് സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന് ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.
41
ഇങ്ങനെ പറഞ്ഞ് അവന് സഭയെ പിരിച്ചുവിട്ടു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28