bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 1
Esther 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
1
അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന് തന്നെ -
2
ആ കാലത്ത് അഹശ്വേരോശ്രാജാവ് ശൂശന്‍രാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോള്‍
3
തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകല പ്രഭുക്കന്മാര്ക്കും ഭൃത്യന്മാര്ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
4
അന്ന് അവന് തന്റെ രാജകീയ മഹത്ത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്‍, നൂറ്റിയെണ്‍പത് ദിവസത്തോളം തന്നെ, കാണിച്ചു.
5
ആ നാളുകള്‍ കഴിഞ്ഞശേഷം രാജാവ് ശൂശന്‍രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു.
6
അവിടെ വെണ്കൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊന്‍കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു.
7
വിവിധാകൃതിയിലുള്ള പൊന്‍പാത്രങ്ങളിലായിരുന്നു അവര്‍ക്കു കുടിപ്പാന്‍ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
8
എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: ആരെയും നിര്‍ബന്ധിക്കരുത്; ഓരോരുത്തന് താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.
9
രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയിൽവച്ചു സ്ത്രീകള്‍ക്ക് ഒരു വിരുന്നു കഴിച്ചു.
10
ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോള്‍ അഹശ്വേരോശ്രാജാവ്: മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥര്‍, കര്‍ക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട്
11
ജനങ്ങള്‍ക്കും പ്രഭുക്കന്മാര്ക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള് സുമുഖിയായിരുന്നു.
12
എന്നാൽ ഷണ്ഡന്മാര് മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
13
ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥാ, തര്‍ശ്ശീശ്, മേരെസ്, മര്‍സെന, മെമൂഖാന്‍ എന്നിങ്ങനെ പാര്‍സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര് അവനോട് അടുത്ത് ഇരിക്കയായിരുന്നു.
14
രാജ്യധര്‍മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവ്:
15
ഷണ്ഡന്മാര് മുഖാന്തരം അഹശ്വേരോശ്രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത് എന്നു ചോദിച്ചു.
16
അതിനു മെമൂഖാന്‍ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്രാജാവിന്റെ സര്‍വ സംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
17
രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള് ചെന്നില്ലല്ലോ എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ നിന്ദിക്കും.
18
ഇന്നുതന്നെ രാജ്ഞിയുടെ പ്രവൃത്തികേട്ട പാര്‍സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര്‍ രാജാവിന്റെ സകല പ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.
19
രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അത് മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
20
രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും- അതു മഹാരാജ്യമല്ലോ- പരസ്യമാകുമ്പോള്‍ സകല ഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര്ത്താക്കന്മാരെ ബഹുമാനിക്കും.
21
ഈ വാക്ക് രാജാവിനും പ്രഭുക്കന്മാര്ക്കും ബോധിച്ചു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
22
ഏത് പുരുഷനും തന്റെ വീട്ടിൽ കര്‍ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
Recommended Reading
Commentary
Esther Commentaries
→
Devotional
Esther Devotional Guide
→
Get This Bible
OV-BSI Study Bible
→