bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 6
Esther 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
1
അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവന് ദിനവൃത്താന്തങ്ങള്‍ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു;
2
ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്റെ ഷ ണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേര് അഹശ്വേരോശ്രാജാവിനെ കൈയേറ്റം ചെയ്വാന് ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.
3
ഇതിനുവേണ്ടി മൊര്‍ദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചു നിന്ന ഭൃത്യന്മാര് പറഞ്ഞു.
4
പ്രാകാരത്തിൽ ആരുള്ളൂ എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാന് മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിനു രാജാവിനോട് അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.
5
രാജാവിന്റെ ഭൃത്യന്മാര് അവനോട്: ഹാമാന് പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവന് അകത്തുവരട്ടെ എന്നു രാജാവു കല്പിച്ചു.
6
ഹാമാന് അകത്തു വന്നപ്പോള്‍ രാജാവ് അവനോട്: രാജാവ് ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത് എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്രയധികം ബഹുമാനിപ്പാന് ഇച്ഛിക്കും എന്നു ഹാമാന് ഉള്ളുകൊണ്ടു വിചാരിച്ചു.
7
ഹാമാന് രാജാവിനോട്: രാജാവ് ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷനുവേണ്ടി
8
രാജാവ് ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
9
വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കൈയിൽ ഏല്പിക്കേണം; രാജാവ് ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തുകയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്ന്: രാജാവ് ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയേണം എന്നു പറഞ്ഞു.
10
രാജാവ് ഹാമാനോട്: നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്ന യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറച്ചുകളയരുത് എന്നു കല്പിച്ചു.
11
അപ്പോള്‍ ഹാമാന് വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊര്‍ദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറഞ്ഞു.
12
മൊര്‍ദ്ദെഖായി രാജാവിന്റെ വാതിൽക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തല മൂടിയുംകൊണ്ട് വേഗത്തിൽ വീട്ടിലേക്കു പോയി.
13
തനിക്കു സംഭവിച്ചതൊക്കെയും ഹാമാന് ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോട്: മൊര്‍ദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാന്‍ തുടങ്ങി; അവന് യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകയേയുള്ളൂ എന്നു പറഞ്ഞു.
14
അവര്‍ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്റെ ഷണ്ഡന്മാര് വന്ന് എസ്ഥേര്‍ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10