bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 8
Esther 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
1
അന്ന് അഹശ്വേരോശ്രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേര്‍ രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്ന് എസ്ഥേര്‍ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.
2
രാജാവ് ഹാമാന്റെ പക്കൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു.
3
എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന് യെഹൂദന്മാര്‍ക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു.
4
രാജാവ് പൊന്‍ചെങ്കോൽ എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്:
5
രാജാവിനു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിനു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകന് ഹാമാന് എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബലപ്പെടുത്തേണ്ടതിന് കല്പന അയയ്ക്കേണമേ.
6
എന്റെ ജനത്തിനു വരുന്ന അനര്‍ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും?
7
അപ്പോള്‍ അഹശ്വേരോശ്രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചത്: ഞാന്‍ ഹാമാന്റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവന് യെഹൂദന്മാരെ കൈയേറ്റം ചെയ്വാന് പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.
8
നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാര്‍ക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിന്; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്ബലപ്പെടുത്തുവാന് ആര്‍ക്കും പാടില്ലല്ലോ.
9
അങ്ങനെ സീവാന്‍മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നെ രാജാവിന്റെ രായസക്കാരെ വിളിച്ചു; മൊര്‍ദ്ദെഖായി കല്പിച്ചതുപോലെയൊക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്ദുദേശം മുതൽ കൂശ്വരെയുള്ള നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാന പ്രഭുക്കന്മാര്ക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്ക് അതതു ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
10
അവന് അഹശ്വേരോശ്രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളര്‍ന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.
11
അവയിൽ രാജാവ് അഹശ്വേരോശ്രാജാവിന്റെ സകല സംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ,
12
അതതു പട്ടണത്തിലെ യെഹൂദന്മാര്‍ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി പൊരുതിനില്പാനും തങ്ങളെ ഉപദ്രവിപ്പാന് വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകല സൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്‍ക്ക് അധികാരം കൊടുത്തു.
13
അന്നത്തേക്ക് യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്വാന് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിനു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
14
അങ്ങനെ അഞ്ചല്ക്കാര് രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിര്‍ബന്ധിതരായി ബദ്ധപ്പെട്ട് ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
15
എന്നാൽ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍കിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശന്‍പട്ടണം ആര്‍ത്തു സന്തോഷിച്ചു.
16
യെഹൂദന്മാര്‍ക്കു പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
17
രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ട് അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10