bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 9
Esther 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
1
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാര്‍ക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ
2
അഹശ്വേരോശ്രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്വാന് ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആര്‍ക്കും അവരോട് എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
3
സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊര്‍ദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാര്‍ക്കു സഹായം ചെയ്തു.
4
മൊര്‍ദ്ദെഖായി രാജധാനിയിൽ മഹാന് ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന് മേല്ക്കുമേൽ മഹാനായിത്തീര്‍ന്നതുകൊണ്ട് അവന്റെ കീര്‍ത്തി സകല സംസ്ഥാനങ്ങളിലും പരന്നു.
5
യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.
6
ശൂശന്‍രാജധാനിയിൽ യെഹൂദന്മാര്‍ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു.
7
പര്‍ശന്‍ദാഥാ, ദല്ഫോന്, അസ്പാഥാ,
8
പോറാഥാ, അദല്യാ, അരീദാഥാ,
9
പര്‍മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകളഞ്ഞു.
10
എന്നാൽ കവര്‍ച്ചയ്ക്ക് അവര്‍ കൈ നീട്ടിയില്ല.
11
ശൂശന്‍രാജധാനിയിൽ അവര്‍ കൊന്നവരുടെ സംഖ്യ അന്നുതന്നെ രാജസന്നിധിയിൽ കൊണ്ടുവന്നു.
12
അപ്പോള്‍ രാജാവ് എസ്ഥേര്‍രാജ്ഞിയോട്: യെഹൂദന്മാര്‍ ശൂശന്‍രാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.
13
അതിന് എസ്ഥേര്‍: രാജാവിനു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്വാന് അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
14
അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനിൽ തീര്‍പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.
15
ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറ് പേരെ കൊന്നു; എങ്കിലും കവര്‍ച്ചയ്ക്ക് അവര്‍ കൈ നീട്ടിയില്ല.
16
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍മാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചയ്ക്കു കൈ നീട്ടിയില്ല.
17
ആ മാസം പതിന്നാലാം തീയതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് അതിനെ ആചരിച്ചു.
18
ശൂശനിലെ യെഹൂദന്മാര്‍ ആ മാസം പതിമൂന്നാം തീയതിയും പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവര്‍ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് ആചരിച്ചു.
19
അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാര്‍ക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.
20
ആണ്ടുതോറും ആദാര്‍മാസം പതിന്നാലും പതിനഞ്ചും തീയതിയെ യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടും ദുഃഖം അവര്‍ക്ക് സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്ന മാസമായിട്ടും ആചരിക്കേണമെന്നും
21
അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാര്ക്കു ദാനധര്‍മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും
22
അഹശ്വേരോശ്രാജാവിന്റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിനും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്ക് എഴുത്ത് അയച്ചു.
23
അങ്ങനെ യെഹൂദന്മാര്‍ തങ്ങള്‍ തുടങ്ങിയിരുന്നതും മൊര്‍ദ്ദെഖായി തങ്ങള്‍ക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
24
ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാന് യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരേ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന് പൂരെന്ന ചീട്ട് ഇടുവിക്കയും
25
കാര്യം രാജാവിന് അറിവു കിട്ടിയപ്പോള്‍ അവന് യെഹൂദന്മാര്‍ക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേര് വിളിച്ചു.
26
ഈ എഴുത്തിലെ സകല വൃത്താന്തങ്ങളും ആ കാര്യത്തിൽ അവര്‍ തന്നെ കണ്ടവയും അവര്‍ക്കു സംഭവിച്ചവയും നിമിത്തം
27
യെഹൂദന്മാര്‍ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ച് ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും
28
ഈ ദിവസങ്ങള്‍ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓര്‍ക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങള്‍ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓര്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങള്‍ക്കും സന്തതികള്‍ക്കും അവരോടു ചേരുവാനുള്ള എല്ലാവര്ക്കും ചട്ടമായി കൈക്കൊണ്ടു.
29
പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും സര്‍വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.
30
യെഹൂദനായ മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും അവര്‍ക്കു ചട്ടമാക്കിയിരുന്നതുപോലെയും അവര്‍ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങള്‍ക്കും സന്തതികള്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീം ദിവസങ്ങളെ നിശ്ചിതസമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന്
31
അവന് അഹശ്വേരോശിന്റെ രാജ്യത്തിലുള്‍പ്പെട്ട നൂറ്റി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്ത് അയച്ചു.
32
ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവച്ചു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10