bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 7
Esther 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
1
അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ രാജ്ഞിയോടുകൂടെ വിരുന്നു കഴിപ്പാന്‍ ചെന്നു.
2
രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: എസ്ഥേര്‍രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.
3
അതിന് എസ്ഥേര്‍രാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹമോര്‍ത്ത് എന്റെ ജനത്തെയും എനിക്കു നല്കേണമേ.
4
ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്ക് രാജാവിന്റെ നഷ്ടത്തിനു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.
5
അഹശ്വേരോശ്രാജാവ് എസ്ഥേര്‍രാജ്ഞിയോട്: അവന് ആര്? ഇങ്ങനെ ചെയ്വാന് തുനിഞ്ഞവന് എവിടെ എന്നു ചോദിച്ചു.
6
അതിന് എസ്ഥേര്‍: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന് തന്നെ എന്നു പറഞ്ഞു. അപ്പോള്‍ ഹാമാന് രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.
7
രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവ് തനിക്ക് അനര്‍ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന് തന്റെ ജീവരക്ഷയ്ക്കായി എസ്ഥേര്‍രാജ്ഞിയോട് അപേക്ഷിപ്പാന്‍ നിന്നു.
8
രാജാവ് ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേൽ ഹാമാന് വീണുകിടന്നിരുന്നു; അന്നേരം രാജാവ്: ഇവന് എന്റെ മുമ്പാകെ അരമനയിൽവച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്ക് രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.
9
അപ്പോള്‍ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹര്‍ബ്ബോനാ: ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്ക് ഹാമാന് ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നെ അവനെ തൂക്കിക്കളവിന്‍ എന്ന് രാജാവ് കല്പിച്ചു.
10
അവര്‍ ഹാമാനെ അവന് മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽതന്നെ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10