bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Esther 4
Esther 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
1
സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര് വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
2
അവന് രാജാവിന്റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആര്‍ക്കും രാജാവിന്റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു.
3
രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.
4
എസ്ഥേറിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്ന് അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള് അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവനു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവന് വാങ്ങിയില്ല.
5
അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊര്‍ദ്ദെഖായിയുടെ അടുക്കൽ പോയിവരുവാന്‍ അവനു കല്പന കൊടുത്തു.
6
അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിനു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കൽ ചെന്നു.
7
മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന് രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു.
8
അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്റെ പകര്‍പ്പ് അവന് അവന്റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവള് രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു.
9
അങ്ങനെ ഹഥാക്ക് ചെന്ന് മൊര്‍ദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.
10
എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് ചെന്നു പറവാന്‍ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ:
11
യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊന്‍ചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്റെ സകല ഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്റെ അടുക്കൽ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.
12
അവര്‍ എസ്ഥേറിന്റെ വാക്ക് മൊര്‍ദ്ദെഖായിയോട് അറിയിച്ചു.
13
മൊര്‍ദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാന്‍ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
14
നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആര്‍ക്ക് അറിയാം?
15
അതിന് എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് മറുപടി പറവാന്‍ കല്പിച്ചത്:
16
നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിന്‍; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
17
അങ്ങനെ മൊര്‍ദ്ദെഖായി ചെന്ന് എസ്ഥേര്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10