bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 15
Exodus 15
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 16 →
1
മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാന്‍ യഹോവയ്ക്കു പാട്ടുപാടും, അവന് മഹോന്നതന്‍: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന് കടലിൽ തള്ളിയിട്ടിരിക്കുന്നു.
2
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന് എനിക്കു രക്ഷയായിത്തീര്‍ന്നു. അവന് എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന് എന്റെ പിതാവിന് ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.
3
യഹോവ യുദ്ധവീരന്; യഹോവ എന്ന് അവന്റെ നാമം.
4
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന് കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര്‍ ചെങ്കടലിൽ മുങ്ങിപ്പോയി.
5
ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തിൽ താണു.
6
യഹോവേ, നിന്റെ വലംകൈ ബലത്തിൽ മഹത്ത്വപ്പെട്ടു; യഹോവേ, നിന്റെ വലംകൈ ശത്രുവിനെ തകര്‍ത്തുകളഞ്ഞു.
7
നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8
നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9
ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂര്‍ത്തിയാകും; ഞാന്‍ എന്റെ വാള് ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
10
നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തിൽ താണു.
11
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യന്‍ ആര്? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്?
12
നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
13
നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14
ജാതികള്‍ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികള്‍ക്കു ഭീതി പിടിച്ചിരിക്കുന്നു.
15
എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.
16
ഭയവും ഭീതിയും അവരുടെമേൽ വീണു; നിന് ഭുജമാഹാത്മ്യത്താൽ അവര്‍ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
17
നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപര്വതത്തിൽ നീ അവരെ നട്ടു, കര്‍ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ.
18
യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.
19
എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോള്‍ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
20
അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു.
21
മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവയ്ക്കു പാട്ടുപാടുവിന്‍, അവന് മഹോന്നതന്‍: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന് കടലിൽ തള്ളിയിട്ടിരിക്കുന്നു.
22
അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവര്‍ ശൂര്‍മരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
23
മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു.
24
അപ്പോള്‍ ജനം: ഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു.
25
അവന് യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന് അതു വെള്ളത്തിൽ ഇട്ടപ്പോള്‍ വെള്ളം മധുരമായിത്തീര്‍ന്നു. അവിടെവച്ച് അവന് അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവന് അവരെ പരീക്ഷിച്ചു:
26
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാന്‍ മിസ്രയീമ്യര്‍ക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു.
27
പിന്നെ അവര്‍ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവര്‍ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40