bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 16
Exodus 16
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 17 →
1
അവര്‍ ഏലീമിൽനിന്നു യാത്ര പുറപ്പെട്ടു; യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘമൊക്കെയും ഏലീമിനും സീനായിക്കും മധ്യേയുള്ള സീന്‍മരുഭൂമിയിൽ വന്നു.
2
ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയുംമോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു.
3
യിസ്രായേൽമക്കള്‍ അവരോട്: ഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും ചെയ്ത മിസ്രയീംദേശത്തുവച്ച് യഹോവയുടെ കൈയാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
4
അപ്പോള്‍ യഹോവ മോശെയോട്: ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തുനിന്ന് അപ്പം വര്‍ഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാന്‍ അവരെ പരീക്ഷിക്കേണ്ടതിന് അവര്‍ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം.
5
എന്നാൽ ആറാം ദിവസം അവര്‍ കൊണ്ടുവരുന്നത് ഒരുക്കുമ്പോള്‍ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു.
6
മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങള്‍ അറിയും.
7
പ്രഭാതകാലത്തു നിങ്ങള്‍ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവന് കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരേ പിറുപിറുക്കുവാന്‍ ഞങ്ങള്‍ എന്തുള്ളൂ എന്നു പറഞ്ഞു.
8
മോശെ പിന്നെയും: യഹോവ നിങ്ങള്‍ക്കു തിന്നുവാന്‍ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള്‍ നിങ്ങള്‍ അറിയും; യഹോവയുടെ നേരേ നിങ്ങള്‍ പിറുപിറുക്കുന്നത് അവന് കേള്‍ക്കുന്നു; ഞങ്ങള്‍ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു.
9
അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിന്‍; അവന് നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സര്‍വസംഘത്തോടും പറക എന്നു പറഞ്ഞു.
10
അഹരോന് യിസ്രായേൽമക്കളുടെ സര്‍വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
11
യഹോവ മോശെയോട്: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാന്‍ കേട്ടിരിക്കുന്നു.
12
നീ അവരോടു സംസാരിച്ചു: നിങ്ങള്‍ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്ത് അപ്പംകൊണ്ടു തൃപ്തരാകും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു നിങ്ങള്‍ അറിയും എന്നു പറക എന്നു കല്പിച്ചു.
13
വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
14
വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
15
യിസ്രായേൽമക്കള്‍ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.
16
ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊള്‍വിന്‍; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17
യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്തു. ചിലര്‍ ഏറെയും ചിലര്‍ കുറെയും പെറുക്കി.
18
ഇടങ്ങഴികൊണ്ട് അളന്നപ്പോള്‍ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തന് താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു.
19
പിറ്റന്നാളേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.
20
എങ്കിലും ചിലര്‍ മോശെയെ അനുസരിക്കാതെ പിറ്റന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
21
അവര്‍ രാവിലെതോറും അവനവനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോള്‍ അത് ഉരുകിപ്പോകും.
22
എന്നാൽ ആറാം ദിവസം അവര്‍ ആളൊന്നിന് ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോള്‍ സംഘപ്രമാണികള്‍ എല്ലാവരും വന്നു മോശെയോട് അറിയിച്ചു.
23
അവന് അവരോട്: അതു യഹോവ കല്പിച്ചതുതന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിന്‍; പാകം ചെയ്വാനുള്ളതു പാകം ചെയ്വിന്; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവയ്പിന്‍.
24
മോശെ കല്പിച്ചതുപോലെ അവര്‍ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
25
അപ്പോള്‍ മോശെ പറഞ്ഞത്: ഇത് ഇന്നു ഭക്ഷിപ്പിന്‍; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അതു വെളിയിൽ കാണുകയില്ല.
26
ആറു ദിവസം നിങ്ങള്‍ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അത് ഉണ്ടാകയില്ല.
27
എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലര്‍ പെറുക്കുവാന്‍ പോയാറെ കണ്ടില്ല.
28
അപ്പോള്‍ യഹോവ മോശെയോട്: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാന്‍ നിങ്ങള്‍ക്ക് എത്രത്തോളം മനസ്സില്ലാതിരിക്കും?
29
നോക്കുവിന്‍, യഹോവ നിങ്ങള്‍ക്കു ശബ്ബത്തു തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവന് നിങ്ങള്‍ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള്‍ താന്താങ്ങളുടെ സ്ഥലത്ത് ഇരിപ്പിന്; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുത് എന്നു കല്പിച്ചു.
30
അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
31
യിസ്രായേല്യര്‍ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
32
പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിത്: ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കു മരുഭൂമിയിൽ ഭക്ഷിപ്പാന്‍ തന്ന ആഹാരം നിങ്ങളുടെ തലമുറകള്‍ കാണേണ്ടതിനു സൂക്ഷിച്ചുവയ്പാന്‍ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.
33
അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വച്ചുകൊള്‍ക എന്നു പറഞ്ഞു.
34
യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോന് അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.
35
കുടിപാര്‍പ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽമക്കള്‍ നാല്പതു സംവത്സരം മന്ന ഭക്ഷിച്ചു. കനാന്‍ദേശത്തിന്റെ അതിരിൽ എത്തുവോളം അവര്‍ മന്ന ഭക്ഷിച്ചു.
36
ഒരു ഇടങ്ങഴി (ഓമെര്‍) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40