bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 29
Exodus 29
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 30 →
1
അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്വാന് അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവര്‍ക്കു ചെയ്യേണ്ടതെന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും
2
പുളിപ്പില്ലാത്ത അപ്പവും എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കേണം.
3
അവ ഒരു കുട്ടയിൽവച്ചു കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കുട്ടയിൽ കൊണ്ടുവരേണം.
4
അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.
5
പിന്നെ വസ്ത്രം എടുത്ത് അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്റെ അരയ്ക്ക് ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.
6
അവന്റെ തലയിൽ മുടി വച്ച് വിശുദ്ധപട്ടം മുടിമേൽ വയ്ക്കേണം.
7
പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം.
8
അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കേണം.
9
അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ടു കെട്ടി അവര്‍ക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവര്‍ക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാര്ക്കും കരപൂരണം ചെയ്യേണം.
10
നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈ വയ്ക്കേണം.
11
പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
12
കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തമൊക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.
13
കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സൊക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തിന്മേൽവച്ച് ദഹിപ്പിക്കേണം.
14
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം. ഇതു പാപയാഗം.
15
പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കേണം.
16
ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
17
ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ച് അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെമേലും അതിന്റെ തലയുടെമേലും വയ്ക്കേണം.
18
ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. ഇത് യഹോവയ്ക്കു ഹോമയാഗം, യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
19
പിന്നെ നീ മറ്റേ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കേണം.
20
ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിനും അവന്റെ പുത്രന്മാരുടെ വലത്തെ കാതിനും അവരുടെ വലത്തെ കൈയുടെ പെരുവിരലിനും വലത്തെ കാലിന്റെ പെരുവിരലിനും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
21
പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
22
അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന് ആകകൊണ്ട് നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും വലത്തെ കൈക്കുറകും
23
യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
24
അതൊക്കെയും അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.
25
പിന്നെ അവരുടെ കൈയിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിനു മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്കു ദഹനയാഗം.
26
പിന്നെ അഹരോന്റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും.
27
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
28
അത് ഉദര്ച്ചാര്പ്പണമാകകൊണ്ട് യിസ്രായേൽമക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്റെ പുത്രന്മാര്ക്കും ഉള്ളതായിരിക്കേണം; അത് യിസ്രായേൽമക്കള്‍ അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവയ്ക്കുള്ള ഉദര്ച്ചാര്പ്പണംതന്നെ ആയിരിക്കേണം.
29
അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാര്‍ക്കുള്ളതാകേണം; അതു ധരിച്ച് അവര്‍ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
30
അവന്റെ പുത്രന്മാരിൽ അവനു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്വാന് സമാഗമനകൂടാരത്തിൽ കടക്കുന്നവന് ഏഴു ദിവസം അതു ധരിക്കേണം.
31
കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായൊരു സ്ഥലത്തുവച്ചു പാകം ചെയ്യേണം.
32
ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ചു തിന്നേണം.
33
അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യന് തിന്നരുത്.
34
കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുത്.
35
അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെയൊക്കെയും നീ അഹരോനും അവന്റെ പുത്രന്മാര്ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കു കരപൂരണം ചെയ്യേണം.
36
പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ട് അര്‍പ്പിക്കേണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്കയും വേണം.
37
ഏഴു ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
38
യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണ്ടത് എന്തെന്നാൽ: ദിവസംതോറും നിരന്തരം ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടി;
39
ഒരു ആട്ടിന്‍കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരത്ത് അര്‍പ്പിക്കേണം.
40
ഇടിച്ചെടുത്ത കാൽഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീന്‍ വീഞ്ഞും ആട്ടിന്‍കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.
41
മറ്റേ ആട്ടിന്‍കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്കു ദഹനയാഗമായി വൈകുന്നേരത്ത് അര്‍പ്പിക്കേണം.
42
ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിനു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
43
അവിടെ ഞാന്‍ യിസ്രായേൽമക്കള്‍ക്കു വെളിപ്പെടും. അത് എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
44
ഞാന്‍ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു ശുദ്ധീകരിക്കും.
45
ഞാന്‍ യിസ്രായേൽമക്കളുടെ മധ്യേ വസിക്കയും അവര്‍ക്കു ദൈവമായിരിക്കയും ചെയ്യും.
46
അവരുടെ മധ്യേ വസിക്കേണ്ടതിന് അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്ന് അവര്‍ അറിയും; ഞാന്‍ അവരുടെ ദൈവമായ യഹോവ തന്നെ.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40