bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 28
Exodus 28
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
1
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നെ.
2
നിന്റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
3
അഹരോന് എനിക്കു പുരോഹിതശുശ്രൂഷ ചെയ്വാന് തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം.
4
അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്റെ സഹോദരനായ അഹരോന് എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവര്‍ അവനും അവന്റെ പുത്രന്മാര്ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
5
അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
6
പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
7
അതിന്റെ രണ്ട് അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം.
8
അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.
9
അതു കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേര് കൊത്തേണം.
10
അവരുടെ പേരുകളിൽ ആറ് ഒരു കല്ലിലും ശേഷമുള്ള ആറ് മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.
11
രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽമക്കളുടെ പേര് കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;
12
കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കള്‍ക്കുവേണ്ടി ഓര്‍മക്കല്ലായി വയ്ക്കേണം; അഹരോന് യഹോവയുടെ മുമ്പാകെ അവരുടെ പേര് ഓര്‍മയ്ക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
13
പൊന്നുകൊണ്ട് തടങ്ങള്‍ ഉണ്ടാക്കേണം.
14
തങ്കംകൊണ്ട് ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചുകുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേര്‍ക്കേണം.
15
ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ട് ഉണ്ടാക്കേണം; അത് ഏഫോദിന്റെ പണിക്കൊത്തതായി പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം.
16
അതു സമചതുരവും ഇരട്ടയും ഒരു ചാണ് നീളമുള്ളതും ഒരു ചാണ് വീതിയുള്ളതും ആയിരിക്കേണം.
17
അതിൽ കൽപ്പതിപ്പായി നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
18
രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.
19
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
20
നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.
21
ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേര്പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
22
പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
23
പതക്കത്തിനു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടറ്റത്തും വട്ടക്കണ്ണി വയ്ക്കേണം.
24
പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
25
മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുന്‍ഭാഗത്തു വയ്ക്കേണം.
26
പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കേണം.
27
പൊന്നുകൊണ്ടു വേറേ രണ്ടു വട്ടക്കണ്ണിയുണ്ടാക്കി, ഏഫോദിന്റെ മുന്‍ഭാഗത്ത് അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിനു മേലായി വയ്ക്കേണം.
28
പതക്കം ഏഫോദിന്റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.
29
അങ്ങനെ അഹരോന് വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേര് എപ്പോഴും യഹോവയുടെ മുമ്പാകെ ഓര്‍മയ്ക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
30
ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കേണം; അഹരോന് യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോള്‍ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോന് യിസ്രായേൽമക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
31
ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം.
32
അതിന്റെ നടുവിൽ തല കടപ്പാന് ഒരു ദ്വാരം വേണം; ദ്വാരത്തിനു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരം പോലെ അതിന് ഉണ്ടായിരിക്കേണം.
33
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
34
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി, ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം ഇങ്ങനെ വേണം.
35
ശുശ്രൂഷ ചെയ്കയിൽ അഹരോന് അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവന് മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേള്‍ക്കേണം.
36
തങ്കംകൊണ്ട് ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
37
അതു മുടിമേൽ ഇരിക്കേണ്ടതിനു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ഭാഗത്ത് ഇരിക്കേണം.
38
യിസ്രായേൽമക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന് വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കു പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം.
39
പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ട് മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപ്പണിയായിട്ട് ഉണ്ടാക്കേണം.
40
അഹരോന്റെ പുത്രന്മാര്ക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായിട്ട് അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കേണം.
41
അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
42
അവരുടെ നഗ്നത മറപ്പാന്‍ അവര്‍ക്കു ചണനൂൽകൊണ്ട് കാൽച്ചട്ടയും ഉണ്ടാക്കേണം; അത് അര തുടങ്ങി തുടവരെ എത്തേണം.
43
അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്വാന് സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന് അവര്‍ അതു ധരിക്കേണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40