bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Exodus 32
Exodus 32
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 33 →
1
എന്നാൽ മോശെ പര്‍വതത്തിൽനിന്ന് ഇറങ്ങിവരുവാന്‍ താമസിക്കുന്നു എന്നു ജനം കണ്ടപ്പോള്‍ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
2
അഹരോന് അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊന്‍കുണുക്കു പറിച്ച് എന്റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
3
ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊന്‍കുണുക്കു പറിച്ച് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
4
അവന് അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അപ്പോള്‍ അവര്‍: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു.
5
അഹരോന് അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു.
6
പിറ്റന്നാള്‍ അവര്‍ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.
7
അപ്പോള്‍ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു.
8
ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു.
9
ഞാന്‍ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
10
അതുകൊണ്ട് എന്റെ കോപം അവര്‍ക്കു വിരോധമായി ജ്വലിച്ച് ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാന്‍ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.
11
എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിനു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്?
12
മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവന് കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിനു വരുവാനുള്ള ഈ അനര്‍ഥത്തെക്കുറിച്ച് അനുതപിക്കേണമേ.
13
നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ.
14
അപ്പോള്‍ യഹോവ തന്റെ ജനത്തിനു വരുത്തും എന്നു കല്പിച്ച അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു.
15
മോശെ തിരിഞ്ഞ് പര്‍വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കൈയിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
16
പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തുമായിരുന്നു.
17
ജനം ആര്‍ത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള്‍ അവന് മോശെയോട്: പാളയത്തിൽ യുദ്ധഘോഷം ഉണ്ട് എന്നു പറഞ്ഞു.
18
അതിന് അവന്: ജയിച്ച് ആര്‍ക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ കേള്‍ക്കുന്നത് എന്നു പറഞ്ഞു.
19
അവന് പാളയത്തിനു സമീപിച്ചപ്പോള്‍ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു; അവന് പലകകളെ കൈയിൽനിന്ന് എറിഞ്ഞു പര്‍വതത്തിന്റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു.
20
അവര്‍ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവന് എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
21
മോശെ അഹരോനോട്: ഈ ജനത്തിന്മേൽ ഇത്ര വലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു.
22
അതിന് അഹരോന് പറഞ്ഞത്: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
23
ഞങ്ങള്‍ക്കു മുമ്പായി നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്ന് അവര്‍ എന്നോടു പറഞ്ഞു.
24
ഞാന്‍ അവരോട്: പൊന്നുള്ളവര്‍ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര്‍ അത് എന്റെ പക്കൽ തന്നു; ഞാന്‍ അതു തീയിൽ ഇട്ടു, ഈ കാളക്കുട്ടി പുറത്തുവന്നു.
25
അവരുടെ വിരോധികള്‍ക്കു മുമ്പാകെ അവര്‍ ഹാസ്യമാകത്തക്കവണ്ണം അഹരോന് അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു
26
മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തിൽ ഉള്ളവന് എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
27
അവന് അവരോട്: നിങ്ങള്‍ ഓരോരുത്തന് താന്താന്റെ വാള് അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തന് താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിന്‍ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
28
ലേവ്യര്‍ മോശെ പറഞ്ഞതുപോലെ ചെയ്തു, അന്ന് ഏകദേശം മൂവായിരം പേര് വീണു.
29
യഹോവ ഇന്നു നിങ്ങള്‍ക്ക് അനുഗ്രഹം നല്കേണ്ടതിനു നിങ്ങള്‍ ഇന്ന് ഓരോരുത്തന് താന്താന്റെ മകനും താന്താന്റെ സഹോദരനും വിരോധമായി യഹോവയ്ക്കു നിങ്ങളെത്തന്നെ ഏല്പിച്ചുകൊടുപ്പിന് എന്നു മോശെ പറഞ്ഞു.
30
പിറ്റന്നാള്‍ മോശെ: നിങ്ങള്‍ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ എനിക്ക് ഇടയാകും എന്നു പറഞ്ഞു.
31
അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞത് എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്‍ക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
32
എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയേണമേ.
33
യഹോവ മോശെയോട്: എന്നോടു പാപം ചെയ്തവന്റെ പേര് ഞാന്‍ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.
34
ആകയാൽ നീ പോയി ഞാന്‍ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന് നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദര്ശനദിവസത്തിൽ ഞാന്‍ അവരുടെ പാപം അവരുടെമേൽ സന്ദര്‍ശിക്കും എന്ന് അരുളിച്ചെയ്തു.
35
അഹരോന് ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40