bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 1
Proverbs 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
1
യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങള്‍.
2
ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും
3
പരിജ്ഞാനം, നീതി, ന്യായം, നേര് എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും
4
അല്പബുദ്ധികള്ക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5
ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാന് സദുപദേശം സമ്പാദിപ്പാനും
6
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
7
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8
മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്;
9
അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും.
10
മകനേ, പാപികള്‍ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്.
11
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിര്‍ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.
12
പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വാംഗമായും വിഴുങ്ങിക്കളക.
13
നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം.
14
നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവര്ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാൽ,
15
മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
16
അവരുടെ കാൽ ദോഷം ചെയ്വാന് ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.
17
പക്ഷി കാണ്‍കെ വലവിരിക്കുന്നത് വ്യര്‍ഥമല്ലോ.
18
അവര്‍ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19
ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
20
ജ്ഞാനമായവള് വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേള്‍പ്പിക്കുന്നു.
21
അവള് ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം?
23
എന്റെ ശാസനയ്ക്കു തിരിഞ്ഞുകൊള്‍വിന്‍; ഞാന്‍ എന്റെ മനസ്സ് നിങ്ങള്‍ക്കു പൊഴിച്ചുതരും; എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.
24
ഞാന്‍ വിളിച്ചിട്ട് നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25
നിങ്ങള്‍ എന്റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട്
26
ഞാനും നിങ്ങളുടെ അനര്‍ഥദിവസത്തിൽ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.
27
നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നെ.
28
അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29
അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30
അവര്‍ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട്
31
അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
32
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
33
എന്റെ വാക്ക് കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31